
രാജപുരം: പട്ടികവർഗ്ഗങ്ങൾക്കായുള്ള ഫണ്ടുകളുംആനുകൂല്യങ്ങളുംനിർത്തലാക്കാൻസർക്കാർ ഗൂഡശ്രമം നടത്തുന്നതായി കേരള ആദിവാസി കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി പത്മനാഭൻ ചാലിങ്കാൽ ആരോപിച്ചു. ഇതിനുദാകരണമാണ് 502 കോടിയുടെ എസ് ടി പദ്ധതികൾ 391കോടിയായി വെട്ടി ചുരുക്കിയതും ഭവനപദ്ധതികളും മറ്റു ആനുകൂല്യങ്ങളും ഗുണഭോക്താക്കൾക്ക് നൽകാതെ ചെലവഴിക്കാൻ കഴിയാത്തതെന്നും അദ്ദേഹം ഓർമിപ്പിച്ചു. കേരള ആദിവാസി കോൺഗ്രസ് ജില്ലാകമ്മിറ്റി യോഗം ചുള്ളികരയിൽ ഉത്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം ജില്ലാ പ്രസിഡന്റ് പി.കെ.രാഘവൻ അധ്യക്ഷത വഹിച്ചു സുകുമാരൻ വിത്തളം, . കെ.സി. കുഞ്ഞികൃഷ്ണൻ, മാധവൻ ചുള്ളി, കണ്ണൻ മാളൂർക്കയം, സുന്ദരൻ ഒരള, തുടങ്ങിയവർ സംസാരിച്ചു.