പനത്തടി സർവീസ് സഹകരണ ബാങ്ക് നടത്തിയ പാവൽ കൃഷി വിളവെടുപ്പ് നടത്തി

രാജപുരം: പനത്തടി സർവ്വീസ് സഹകരണ ബാങ്ക് ജൈവ കൃഷിയെ പ്രോത്സാഹിപ്പിക്കുന്നതിൻ്റെ ഭാഗമായി ബാങ്കിൻ്റെ പൂടംകല്ലിലുള്ള സ്ഥലത്ത് കൃഷി ചെയ്ത പാവൽ കൃഷിയുടെ വിളവെടുപ്പ് ബാങ്ക് പ്രസിഡണ്ട് അഡ്വ.ഷാലു മാത്യു, കള്ളാർ കൃഷി ഓഫീസർ കെ.എം. ഹനീന എന്നിവർ ചേർന്ന് നിർവ്വഹിച്ചു. ബാങ്കിൻ്റെ പൂടംകല്ലിലുള്ള 2 ഏക്കറോളം സ്ഥലത്ത് ഏത്തവാഴ കൃഷി ചെയ്യുന്നുണ്ട്. കൂടാതെ പയർ, പച്ചമുളക്, വഴുതിന, തക്കാളി, എന്നീ കൃഷികളും നടത്തി വരുന്നുണ്ട്.

Leave a Reply