
രാജപുരം : കള്ളാർ പഞ്ചായാണ് 25 -ാം വർഷിക സംഘാടക സമിതി രൂപീകരിച്ചു. പഞ്ചായത്ത് ഹാളിൽ നടന്ന യോഗത്തിൽ പ്രസിഡൻ്റ് ടി.കെ.നാരായണൻ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡൻ്റ് പ്രിയ ഷാജി, സ്ഥിരം സമിതി അധ്യക്ഷൻ കെ.ഗോപി, ബ്ലോക്ക് പഞ്ചായത്തംഗം സി.രേഖ, വി.കുഞ്ഞിക്കണ്ണൻ എന്നിവർ സംസാരിച്ചു. ഭരണസമിതി അംഗങ്ങൾ, മുൻ പഞ്ചായത്ത് പ്രസിഡൻ്റുമാർ , ഭരണസമിതി അംഗങ്ങൾ, വിവിധ രാഷ്ട്രീയ പ്രതിനിധികൾ തുടങ്ങിയവർ സംബന്ധിച്ചു. പഞ്ചായത്ത് സെക്രട്ടറി എ.പ്രേമ സ്വാഗതവും സ്ഥിരം സമിതി അധ്യക്ഷ പി.ഗീത നന്ദിയും പറഞ്ഞു രജത ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി വനിതാ ഉത്സവം അടക്കം 25 ഓളം പരിപാടികകൾ സംഘടിപ്പിക്കാൻ തിരുമാനിച്ചു. ഭാരവാഹികൾ: പഞ്ചായത്ത് പ്രസിഡൻ്റ് ടി.കെ.നാരായണൻ (ചെയർമാൻ), പഞ്ചായത്ത് സെക്രട്ടറി എ.പ്രേമ (ജനറൽ കൺവീനർ), പഞ്ചായത്ത് ഹെഡ് ക്ലർക്ക് കെ.പി ദിലീപ് (ട്രഷറർ).