
രാജപുരം: ശുഹദാ പാണത്തൂർ എക്സ്പോ ’25 പാണത്തൂർ ശുഹദാ സ്കൂളിൽ നടന്നു.
രാജപുരം അസിസ്റ്റന്റ് സബ് ഇൻസ്പെക്ടർ ഓഫ് പോലീസ് രാജേഷ് കുമാർ ടി വി എക്സ്പോ
ഉദ്ഘാടനം ചെയ്തു. ശിഹാബുദ്ദീൻ അഹ്സനിയുടെ അധ്യക്ഷത വഹിച്ചു. പി.തമ്പാൻ, രാജപുരം പ്രസ്സ് ഫോറം സെക്രട്ടറി സുരേഷ് കൂക്കൾ, നൗഷാദ് ചുള്ളിക്കര തുടങ്ങിയവർ സംസാരിച്ചു.
വിദ്യാർത്ഥികളുടെ വൈവിധ്യമാർന്ന കഴിവുകൾ എക്സ്പോയിലൂടെ പ്രദർശിപ്പിച്ചു. തുടർന്ന് ഗ്രാജ്വേഷൻ സർമണി നടന്നു. ശേഷം വിദ്യാർത്ഥികളുടെ കലാവിരുന്നോടെ പരിപാടി സമാപിച്ചു.