പെരിയ മുതൽ ഇരിയ വരെ വാക്കത്തോൺ (കൂട്ടനടത്തം ) സംഘടിപ്പിച്ചു.

രാജപുരം : കാട്ടുമാടം ജവഹർ ആർട്സ് ആൻഡ് സ്‌പോർട്സ് ക്ലബ്ബ്‌  രജതജൂബിലി ആഘോഷം ജവഹർ  നാട്ടുത്സവ് -2025 ന്റെ  ഭാഗമായി  പെരിയ മുതൽ ഇരിയ വരെ വാക്കത്തോൺ (കൂട്ടനടത്തം ) സംഘടിപ്പിച്ചു. റിട്ടയേർഡ് കണ്ണൂർ അഡിഷണൽ റൂറൽ എസ്പി  ടി.പി.രഞ്ജിത്ത്  ഓഫ്‌ ചെയ്തു. സംഘാടകസമിതി ചെയർമാൻ സി.രാജൻ പെരിയ അധ്യക്ഷത വഹിച്ചു.  പുല്ലൂർ പെരിയ പഞ്ചായത്ത്‌ മുൻ വൈസ് പ്രസിഡന്റ്‌ വിമല കുഞ്ഞിക്കണ്ണൻ വിജയികൾക്ക്‌ മെഡൽദാനം നിർവ്വഹിച്ചു. രജനി നാരായണൻ, ആർ.രതീഷ്, കെ.വി.ഗോപാലൻ, സി.ശശിധരൻ, കെ.ടി.കണ്ണൻ, എം.സതീശൻ ഇരിയ, കെ.വി.കുഞ്ഞമ്പു, വിഷ്ണു  കാട്ടുമാടം എന്നിവർ സംസാരിച്ചു.

Leave a Reply