മഹാകുംഭമേളയിൽ പങ്കെടുത്ത തീർഥാടകരെ ആദരിച്ചു.

രാജപുരം : ഹിന്ദു ഐക്യവേദി കള്ളാർ പഞ്ചായത്ത് കമ്മിറ്റിയുടെ
നേതൃത്വത്തിൽ മലയോരത്ത് നിന്നും പ്രയാഗിൽ നടന്ന മഹാകുംഭമേളയിൽ പങ്കെടുത്ത തീർഥാടകരെ ആദരിച്ചു. ഹിന്ദു ഐക്യവേദി ജില്ലാ പ്രസിഡന്റ്റ് എസ്.പി.ഷാജി ഉദ്ഘാടനം ചെയ്‌തു. പേരടുക്കം ദുർഗ ദേവി-ധർമശാസ്താ ക്ഷേത്ര കമ്മിറ്റി പ്രസിഡൻ്റ് സി.നാരായണൻ ജ്യോത്സ്യർ അധ്യക്ഷത വഹിച്ചു. ഹിന്ദു ഐക്യവേദി ജില്ലാ രക്ഷാധികാരി കെ.ഗോവിന്ദൻ കൊട്ടോടി, ജനറൽ സെക്രട്ടറി രാജൻ മുളിയാർ, വൈസ് പ്രസിഡൻ്റ് കെ.വി.കുഞ്ഞിക്കണ്ണൻ, താലൂക്ക് എന്നിവർ സംസാരിച്ചു. വി.കുഞ്ഞിക്കേളു നായർ, വി.കുഞ്ഞിക്കൃഷ്ണ്‌ണൻ നായർ, സതീഷ് കുമാർ ചേടിക്കുണ്ട്, പത്മനാഭൻ മഞ്ഞങ്ങാനം, ജയചന്ദ്രൻ ബാനം, സുരേഷ് മാടക്കല്ല്, കുഞ്ഞമ്പു മാവുങ്കാൽ, ഉമേശൻ ബാനം, മധുസൂദനൻ അടോട്ടുകയ, ബാലു കൊട്ടോടി എന്നിവരെ ആദരിച്ചു.
പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് ചന്ദ്രൻ വാഴവളപ്പ് സ്വാഗതവും സെക്രട്ടറി രാജൻ വണ്ണാത്തിക്കാനം നന്ദിയും പറഞ്ഞു.

Leave a Reply