റാണിപുരം പെരുതടിയിൽ വിനോദ സഞ്ചാരികളുടെ വാഹനം താഴ്ചയിലേക്ക് മറിഞ്ഞു.

രാജപുരം: റാണിപുരത്ത് വിനോദ സഞ്ചാരികളുടെ വാഹനം താഴ്ചയിലേക്ക് മറിഞ്ഞു. യാത്രക്കാർ നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു. പെരുതടി പഴയ അങ്കണവാടി വളവിൽ നിന്ന് താഴേക്ക് മറിഞ്ഞാണ് അപകടമുണ്ടായത്. വ്യാഴാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടെയാണ് അപകടം. കർണാടക രജിസ്ട്രേഷൻ വാഹനമാണ് അപകടത്തിൽപ്പെട്ടത്. നാല് യാത്രക്കാർ ഉണ്ടായിരുന്നു. മുമ്പ് ഇവിടെ സുരക്ഷ വേലിയുണ്ടായിരുന്നുവെങ്കിലും വാഹനം ഇടിച്ച് തകർന്ന നിലയിലാണ്. നേരത്തെയും ഈ മേഖലയിൽ നിരവധി അപകടങ്ങൾ സംഭവിച്ചിട്ടുണ്ട്.

Leave a Reply