രാജപുരം : മഞ്ഞടുക്കം പുഴയിൽ യുവാവിനെ കാണാതായതായി
സംശയം. കർണാടക ബൽഗാം സ്വദേശി അനിൽ എന്ന് വിളിക്കുന്ന ദുർഗപ്പ (18) നെയാണ് ഇന്നലെ മുതൽ കാണാതായത്. പാണത്തൂർ പ്ലാൻ്റേഷൻ കോർപ്പറേഷൻ കശുമാവിൻ തോട്ടത്തിൽ ജോലി ചെയ്യുന്ന ഹിറ്റാച്ചി ഡ്രൈവറുടെ സഹായിയാണ് അനിൽ. ഡ്രൈവർ ഇതു സംബന്ധിച്ച് രാജപുരം പൊലീസിൽ പരാതി നൽകിയിരുന്നു. ഇന്നലെ ഉച്ചഭക്ഷണത്തിനായി മഞ്ഞടുക്കം പാലം വഴി ബൈക്കിൽ താമസസ്‌ഥലമായ കരിക്കെ തോട്ടത്തിലേക്ക് പുറപ്പെട്ടതായിരുന്നു. ഏറെ നേരം കഴിഞ്ഞും കാണാത്തതിനെ തുടർന്നാണ് പരാതി നൽകിയത്. ഇന്നു രാവിലെ ഫയർഫോഴ്‌സ്, പോലീസ്, നാട്ടുകാർ എന്നിവർ പുഴയിൽ തിരച്ചിൽ നടത്തിയെങ്കിലും തെളിവൊന്നും ലഭിച്ചില്ല, നാളെ ശനിയാഴ്‌ച രാവിലെ വീണ്ടും തിരച്ചിൽ ആരംഭിക്കുമെന്ന് പനത്തടി പഞ്ചായത്ത് പ്രസിഡൻ്റ് പ്രസന്ന പ്രസാദ് പറഞ്ഞു. കുറ്റിക്കോൽ. തൃക്കരിപ്പൂർ, കാഞ്ഞങ്ങാട്, കാസർകോട് എന്നിവടങ്ങളിൽ നിന്നുള്ള ഫയർഫോഴ്‌സ് ജീവനക്കാരാണ് തിരച്ചിൽ നടത്തുന്നത്
