രാജപുരം:നമ്മുടെ ജിയാമോളിന്റെ ചികിത്സാ സഹായത്തിനായി, കഠിനാധ്വാനം ചെയ്ത് തങ്ങൾക്ക് ലഭിക്കുന്ന വരുമാനത്തിൽ നിന്നും ഒരു വിഹിതം നീക്കിവെച്ച് താങ്ങായി എത്തിയിരിക്കുകയാണ് തെങ്ങുകയറ്റ തൊഴിലാളികളുടെ കൂട്ടായ്മയായ ‘കള്ളാർ യൂണിറ്റ് തെങ്ങിന്റെ ചങ്ങാതിക്കൂട്ടം’. സ്വന്തം ബുദ്ധിമുട്ടുകൾക്കിടയിലും മറ്റുള്ളവരുടെ വേദനയിൽ പങ്കുചേരാൻ വലിയൊരു മനസ്സുണ്ടെന്ന് തെളിയിച്ച നിങ്ങൾക്ക് ഒരായിരം നന്ദി. സുമനസ്സുകളുടെ ഈ വലിയ മാതൃക നമുക്കേവർക്കും പ്രചോദനമാകട്ടെ; ജിയാമോൾ എത്രയും വേഗം പൂർണ്ണ ആരോഗ്യത്തോടെ തിരിച്ചുവരാൻ നമുക്ക് പ്രാർത്ഥിക്കാം, ഒപ്പം കൈകോർക്കാം.🤝❤️
