കള്ളാർ പഞ്ചായത്തിൽ ‘ഹരിത വിദ്യാലയ ക്യാംപെയിൻ’ ഉദ്ഘാടനം ചെയ്തു.

​രാജപുരം: കള്ളാർ പഞ്ചായത്തും ശുചിത്വ മിഷനും സംയുക്തമായി സംഘടിപ്പിക്കുന്ന ‘ഹരിത വിദ്യാലയ ക്യാംപെയിൻ’ എച്ച്. എഫ്. എച്ച്. എസ്. രാജപുരത്ത് വച്ച് പഞ്ചായത്ത് പ്രസിഡണ്ട് കെ.രജിത ഉദ്ഘാടനം ചെയ്തു. മാലിന്യമുക്തമായൊരു നാളേക്ക് വിദ്യാർത്ഥികളിൽ അവബോധം സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ ക്യാംപെയിൻ സംഘടിപ്പിക്കുന്നത്
​വൈസ് പ്രസിഡണ്ട് എം.എം.സൈമൺ അധ്യക്ഷത വഹിച്ചു.
​മാനേജർ ഫാ.ജോസ് അരീച്ചിറ മുഖ്യ സന്ദേശം നൽകി. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻ്റിങ്ങ് കമ്മിറ്റി ചെയർപേർസൻ ശ്രീവിദ്യ പരിസ്ഥിതി പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.
​വികസന സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ പി.ഗീത, ക്ഷേമകാര്യ സ്റ്റാൻറ്റിംഗ് കമ്മിറ്റി, പിടി എ പ്രസിഡണ്ട് പി.എൽ.റോയി , സെക്രട്ടറി എ.പ്രേമ, പി.ഇ.സി സെക്രട്ടറി സി.മീനാക്ഷി ,പഞ്ചായത്തംഗം സി രേഖ എന്നിവർ സംസാരിച്ചു.​ഹെഡ്മാസ്റ്റർ സജി മാത്യു സ്വാഗതവും, നോഡൽ ഓഫീസർ ഇക്കോ ശുചിത്വ ക്ലബ്ബ് ജിഷ ജോസ് നന്ദിയും പറഞ്ഞു.
​ശുചിത്വ മിഷൻ ജില്ലാ റിസോർസ്പേർസൻ സി.പി വി വിനോദ് കുമാർ ‘സ്വാപ്പ് ഷോപ്പ്’ എന്ന വിഷയത്തിൽ വിശദീകരണം നൽകി.
​അസിസ്റ്റൻ്റ് സെക്രട്ടറി കെ.രവീന്ദ്രൻ, ഹെൽത്ത് ഇൻസ്പെക്ടർ ഷീല എം. കെ, ഹരിത കർമ്മസേന കൺസോർഷ്യം ഭാരവാഹികൾ, ഹരിത കർമ്മസേന അംഗങ്ങൾ എന്നിവർ ശുചിത്വ ക്ലാസ്സും അഭിമുഖവും നടത്തി.
​വിദ്യാർത്ഥികളെ മാലിന്യ സംസ്കരണത്തിൽ പങ്കാളികളാക്കാനും, പരിസ്ഥിതി സൗഹൃദമായൊരു ജീവിതശൈലി പ്രോത്സാഹിപ്പിക്കാനും ഈ ക്യാംപെയിൻ സഹായിക്കുമെന്ന് സംഘാടകർ അറിയിച്ചു.