രാജപുരം സെൻ്റ് പയസ് കോളേജിൽ നൈബര്‍ഹുഡ് യൂത്ത് പാര്‍ലിമെന്റ് സംഘടിപ്പിച്ചു.

രാജപുരം: നൈബര്‍ഹുഡ് യൂ ത്ത് പാര്‍ലിമെന്റിന്റെ ഭാഗമായി മൈ ഭാരത് കാസര്‍കോട് രാജപുരം സെന്റ് പയസ് ടെന്‍ത് കോളേജ്, തത്വമസി യോഗാ സെന്റര്‍ വെള്ളിക്കോത്ത് എന്നിവയുടെ ആഭിമുഖ്യത്തില്‍ സെന്റ് പയസ് കോളേജില്‍ വൈവിധ്യമാര്‍ന്ന പരിപാടികള്‍ സംഘടിപ്പിച്ചു. കോളേജ് പ്രിന്‍സിപ്പാള്‍ പ്രൊഫ. ഡോ.ബിജു ജോസഫ് ഉദ്ഘാടനം ചെയ്തു. മൈഭാരത് കാസര്‍കോട് ജില്ലാ യൂത്ത് ഓഫീസര്‍ ആഷ ഫ്രാന്‍സിസ് അദ്ധ്യക്ഷത വഹിച്ചു. എന്‍ എസ് എസ് ജില്ലാ കോര്‍ഡിനേറ്റര്‍ ഡോ.അഖില്‍ തോമസ്, എന്‍എസ്എസ് പ്രോഗ്രാം ഓഫീസര്‍ അതുല്യ കുര്യാക്കോസ്, കാര്‍ത്തികേയന്‍.കെ.പി എന്നിവര്‍ സംസാരിച്ചു. ജീവിതലക്ഷ്യങ്ങളാവണം ലഹരി’ എന്ന വിഷയത്തില്‍ റിട്ടേര്‍ഡ് അസി.എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ എന്‍.ജി.രഘുനാഥന്‍ ബോധവല്‍ക്കരണ ക്ലാസെടുത്തു. അശോക് രാജ് വെള്ളിക്കോത്ത് യോഗ മെഡിറ്റേഷന്‍ ക്ലാസ് നടത്തി. മൈ ഭാരത് ഓഫീസ് സ്റ്റാഫ് യശോദ .എം സ്വാഗതവും നാഷണല്‍ യൂത്ത് വളിണ്ടിയര്‍ ശ്രുതി സുകു നന്ദിയും പറഞ്ഞു