റാണിപുരത്ത് ഉണ്ടായ കാട്ടുതീയില്‍ ഏക്കര്‍കണക്കിന് സ്ഥലത്തെ പുല്‍മേട്കത്തിയമര്‍ന്നു

രാജപുരം: കഴിഞ്ഞദിവസം റാണിപുരത്ത് ഉണ്ടായ കാട്ടുതീയില്‍ ഏക്കര്‍കണക്കിന് സ്ഥലത്തെ പുല്‍മേടാണ് കത്തിയമര്‍ന്നത്. വനത്തിനോട് ചേര്‍ന്ന് മരുതോം സെക്ഷനില്‍ സെക്ഷനില്‍പ്പെട്ട സ്ഥലത്താണ് തീപിടുത്തം ഉണ്ടായത്. പുലര്‍ച്ചെയാണ് തീപടര്‍ന്നത് എന്ന് കരുതുന്നു. രാവിലെ ഡ്യൂട്ടിക്ക് ഇറങ്ങിയ ഫയര്‍ വാച്ചര്‍മാരണ് തീ കണ്ടത്. ഉടന്‍ രക്ഷാപ്രവര്‍ത്തനം നടത്തിയതിനാല്‍ വന്‍ തീ പിടുത്തത്തില്‍ നിന്നും റാണിപുരം രക്ഷ നേടി. ഏകദേശം പത്തേക്കര്‍ സ്ഥലത്ത് തീ പകര്‍ന്നിട്ടുണ്ട്. വിനോദസഞ്ചാരികള്‍ എത്താത്ത സ്ഥലത്താണ് തീപിടിച്ചത്. കാട്ടുതീ പടരുന്നത് ഒഴിവാക്കാന്‍ ഇവിടെ എത്തുന്ന വിനോദസഞ്ചാരികള്‍ക്ക് വനംവകുപ്പ് അധികൃതര്‍ കര്‍ശനമായ സുരക്ഷാ നിര്‍ദേശങ്ങള്‍ നല്‍കുന്നുണ്ട്. ഇതിന്റെ ഭാഗമായി ജനുവരിയില്‍ തന്നെ പുല്‍മേടുകളില്‍ കണ്‍ട്രോള്‍ മോണിംഗ് നടത്തുകയും അറിയിപ്പ് ബോര്‍ഡുകളും മറ്റും സ്ഥാപിക്കുകയും ചെയ്തിരുന്നു. കാട്ടുതീ പടര്‍ന്ന് വനത്തിനുള്ളിലേക്ക് റോഡ് സൗകര്യം ഇല്ലാത്തതിനാല്‍ ഫയര്‍ എന്‍ജിനും മറ്റും വന്ന രക്ഷാപ്രവര്‍ത്തനം നടത്താന്‍ സാധിക്കുകയില്ല. അതിനാല്‍ ഏതെങ്കിലും വിധത്തില്‍ കാട്ടുതീ ഉണ്ടായാല്‍ കാട്ടിനുള്ളിലെ നിരവധി ജീവജാലങ്ങള്‍ നാശം സംഭവിക്കും. അതുകൊണ്ടുതന്നെ ആറുകിലോമീറ്റര്‍ ദൂരത്തില്‍ ഫയര്‍ലൈന്‍ തീര്‍ത്തിട്ടുണ്ട്. കൂടാതെ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി ഫയര്‍ വാച്ചര്‍മാര്‍ എന്ന പേരില്‍ കൂടുതല്‍ താല്‍ക്കാലിക തൊഴിലാളികളെയും നിയമിച്ചിട്ടുണ്ട്.

Leave a Reply