രാജപുരം: കള്ളാര്‍ ഗ്രാമപഞ്ചായത്ത് ഗവണ്മെന്റ് എല്‍ പി സ്കൂള്‍ ചുള്ളിക്കരയുടെ വാര്‍ഷികാഘോഷം ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ പി ജയരാജന് ഉദ്ഘാടനം ചെയ്തു. പി ടി ഐ പ്രസിഡണ്ട് കെ സുകു അധ്യക്ഷതവഹിച്ചു, വിദ്യാഭ്യാസ സംരക്ഷണ സമിതി ജി. ശിവദാസന്‍, പൂര്‍വവിദ്യാര്‍ഥി സംഘടന പ്രസിഡന്റ് രക്നാകരന്‍ നമ്പ്യാര്‍, മദര്‍ പി ടി ഐ പ്രസിഡണ്ട് വിമല തമ്പാന് ,സ്കൂള്‍ ലീഡര്‍ കുമാരി നിവേദ്യ ആര് എന്നിവര്‍ ആശംസ അര്‍പ്പിച്ചു. ഹെഡ്മാസ്റ്റര് പി മമ്മദ് മാഷ് സ്വാഗതവും സീനിയര്‍ അസിസ്റ്റന്റ് ആനിയമ്മ ജോണ്‍ നന്ദിയും പറഞ്ഞു.തുടര്‍ന്ന് കുട്ടികളുടെ കലാസന്ധ്യയും അരങ്ങേറി.