
ദുബായ്; രാജപുരം ഹോളിഫാമിലി ഹൈസ്‌കൂള്‍ പൂര്‍വ്വ വിദ്യര്‍ത്ഥി സംഘടനയുടെ ദുബായ് ,ഷാര്‍ജ ,അജ്മാന്‍ യൂണിറ്റി സംഘടിപ്പിച്ച ഇഫ്ത്താര്‍ സംഗമം സ്‌നേഹത്തിന്റെയും , ത്യാഗത്തിന്റെയും , സാഹോദര്യത്തിന്റെയും സന്ദേശം നല്‍കി . 10.05.19 നു ദുബായ് മംസാര്‍ പാര്‍ക്കില്‍ വച്ചു നടത്തിയ ഇഫ്താര്‍ സംഗമത്തില്‍ കുട്ടികള്‍ അടക്കം 150 ല്‍ പരം അംഗങ്ങള്‍ പങ്കെടുത്തു പ്രാസംഗികനും , സാമൂഹികപ്രവത്തകനുമായ സി. മുനീര്‍ മുഖ്യാതിഥിയായി ഇഫ്താര്‍ സന്ദേശം നല്‍കി .സെക്‌റട്ടറി സുനില്‍ ജോസഫ് സ്വാഗതവും , പ്രസിഡണ്ട് മാത്യു ആടുകുഴി അദ്യക്ഷപ്രസംഗവും , ട്രഷര്‍ ദിനേശന്‍ നന്ദിയും പറഞ്ഞു