ഒടയംചാല്‍: ഉദയപുരം സെന്റ് സെബാസ്റ്റ്യന്‍സ് ദേവാലയത്തില്‍ ഒരുവര്‍ഷക്കാലമായി ആഘോഷിച്ച് വന്നിരുന്ന സുവര്‍ണ്ണ ജൂബിലിയുടെ സമാപനവും ഇടവക മദ്ധ്യസ്ഥനായ വി.സെബസ്ത്യാനോസ് സഹദായുടെ തിരുന്നാള്‍ ആഘോഷവും 2020 ജനുവരി 9 വ്യാഴാഴ്ച മുതല്‍ 19 ഞായര്‍ വരെ നടത്തപ്പെടുന്നതാണ്.പ്രധാന തിരുന്നാള്‍ 2020 ജനുവരി 18 ശനിയാഴ്ച വൈകിട്ട് 4 മണിക്ക് തിരുന്നാള്‍ റാസയും തുടര്‍ന്ന് പ്രദക്ഷണവും. സുവര്‍ണ്ണ ജൂബിലിയുടെ സമാപനം കുറിച്ചുകൊണ്ട് 2020 ജനുവരി 19 ഞായറഴ്ച വൈകുന്നേരം 4 മണിക്ക് അഭി.മാര്‍. ജോസഫ് പാംപ്ലാനി പിതാവ് വി.കുര്‍ബാന അര്‍പ്പിക്കും. തുടര്‍ന്ന് 6 മണിക്ക് സാംസ്‌കാരിക സമ്മേളനവും ഇതേതുടര്‍ന്ന് ഭക്തസംഘടനകളുടെ കലാവിരുന്നും അരങ്ങേറും.