രാജപുരം: ഉത്തര മലബാറിലെ ആദ്യത്തെ ഇൻഡോർ വൈദ്യുതി സബ്‌സ്‌റേറഷനായ രാജപുരം 33 കെ.വി.സബ് സബ്‌സ്‌റേറഷൻ വീഡിയോ കോൺഫറൻസിലൂടെ മുഖ്യമന്തി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു. മന്ത്രി എം.എം.മണി അധ്യക്ഷത വഹിച്ചു. മന്ത്രി ഇ.ചന്ദ്രശേഖരൻ, രാജ് മോഹൻ ഉണ്ണിത്താൻ എം.പി., ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ.ജി.സി.ബഷീർ, കളക്ടർ ഡി.സജിത്ത് ബാബു, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.രാജൻ, പഞ്ചായത്ത് പ്രസിഡന്റ് ത്രേസ്യാമ്മ ജോസഫ്, ജില്ലാ പഞ്ചായത്തംഗം ഇ.പത്മാവതി, പഞ്ചായത്തംഗം അബ്ദുൾ മജീദ്, കെ.എസ്.ഇ.ബി. ഡിവിഷൻ ട്രാൻസ്മിഷൻ എൻജിനീയർ വി.ഹിരൺ എന്നിവർ സംസാരിച്ചു. റവന്യു വകുപ്പ് അനുവദിച്ച 30 സെന്റ് സ്ഥലത്താണ് 12.75 കോടി രൂപ ചെലവിൽ ഇൻഡോർ സബ്‌സ്‌റേറഷൻ നിർമ്മിച്ചിരിക്കുന്നത്. ജില്ലയിൽ ഏറ്റവും കൂടുതൽ ദൂരം ഭൂഗർഭ വൈദ്യുതി ലൈൻ സ്ഥാപിച്ചാണ് സബ്‌സറ്റേഷന്റെ പ്രവർത്തനം. സബ്‌സ്‌റേറഷൻ കമ്മിഷൻ ചെയ്തതോടെ പ്രവർത്തന പരിധിയിലെ പ്രദേശങ്ങളിൽ വോൾട്ടേജ് 25 ശതമാനം വർധിക്കും.