രാജപുരം: സംസ്ഥാന സര്‍ക്കാരിന്റെ സ്വജന പക്ഷപാതവും അഴിമതിയും യുവ ജനങ്ങളോടുള്ള വഞ്ചനയും അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് കോണ്‍ഗ്രസ് കള്ളാര്‍ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ സത്യാഗ്രഹം നടത്തി. ഡി.സി.സി. ജന.സെക്രട്ടറി ഹരീഷ്.പി.നായര്‍ മണ്ഡലം പ്രസിഡന്റ് വി.കുഞ്ഞിക്കണ്ണനെ ഷാള്‍ അണിയിച്ച് ഉദ്ഘാടനം ചെയ്തു. എം.കെ.മാധവന്‍ നായര്‍ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പ്രസിഡന്റ് ബാബു കദളിമറ്റം, എച്ച്. വിഘ്നേശ്വര ഭട്ട്, സിജോ.ടി.ചാമക്കാല, വി.കെ.ബാലകൃഷ്ണന്‍, കെ.രാധാമണി, വിനോദ് മുണ്ടമാണി, ത്രേസ്യാമ്മ ജോസഫ്, ടി.കെ.നാരായണന്‍, സജി പ്ലാച്ചേരില്‍, സുരേഷ് ഫിലിപ്പ് എന്നിവര്‍ സംസാരിച്ചു.