പാണത്തൂര്‍: കഴിഞ്ഞ 35 വര്‍ഷക്കാലം മലയോരത്തെ സാമൂഹിക സാമുദായിക സാംസ്‌കാരിക മേഖലകളില്‍ നിറസാന്നിധ്യമായിരുന്ന എം.ബി.മൊയ്തീന്‍കുഞ്ഞി ഹാജിയുടെ നിര്യാണത്തില്‍ സര്‍വ്വകക്ഷിയോഗം അനുശോചിച്ചു. പാണത്തൂരിന്റെ സര്‍വതോന്‍മുഖമായ വികസനത്തിനു വേണ്ടി അഹോരാത്രം പ്രവര്‍ത്തിച്ച വ്യക്തിയാണ് എം.ബി. മൊയ്തീന്‍ കുഞ്ഞി ഹാജിയെന്ന് യോഗം വിലയിരുത്തി. പഞ്ചായത്തംഗം കെ.ജെ.ജയിംസ് അധ്യക്ഷത വഹിച്ചു. പി.തമ്പാന്‍, ജോണി തോലം പുഴ, രാമചന്ദ്ര സരളായ, സി.കെ.ഹരിദാസ് , സി.കെ. അംബികാ സൂനു , എം.ബി. ഇബ്രാഹിം എന്നിവര്‍ പ്രസംഗിച്ചു.