ചാമുണ്ഡിക്കുന്നിലെ ഒന്നര വയസുകാരന്റെ ജീവൻ രക്ഷിക്കാൻ ചികിത്സാസഹായം അഭ്യർത്ഥിച്ച് നാട്ടുകാർ

പൂടംകല്ല്: ഗുരുതര രോഗം ബാധിച്ച ഒന്നര വയസുകാരന്റെ ജീവൻ രക്ഷിക്കാൻ ചികിത്സാസഹായം തേടുന്നു. പനത്തടി പഞ്ചായത്തിലെ ചാമുണ്ഡിക്കുന്ന് കോയത്തടുക്കത്തെ അനീഷ് കുമാർ-പ്രീത ദമ്പതികളുടെ മകൻ ഒന്നരവയസ്സുള്ള ധ്യാൻ ദേവിന് വേണ്ടിയാണ് നാട്ടുകാർ സഹായം അഭ്യർത്ഥിക്കുന്നത്. കഴിഞ്ഞ രണ്ടാഴ്ചയിൽ അധികമായി തലച്ചോറിൽ മാരകമായ അസുഖം ബാധിച്ച് ധ്യാൻ ദേവ് കോഴിക്കോട് മിംസ് ആശുപത്രിയിൽ ചികിത്സയിലാണ്. നിലവിൽ ആറ് ലക്ഷം രൂപ ചികിത്സയ്ക്കായി വീട്ടുകാർ ചെലവഴിച്ചു. തുടർ ചികിത്സയ്ക്ക് ഇനിയും 5 ലക്ഷം രൂപ കൂടി ആവശ്യമാണ്. ഇത്രയും തുക പാവപ്പെട്ട കുടുംബത്തിന് ഉണ്ടാക്കാൻ സാധിക്കാത്തതിനാൽ നാട്ടുകാർ പനത്തടി പഞ്ചായത്ത് പ്രസിഡണ്ട് പ്രസന്ന പ്രസാദ്, പഞ്ചായത്ത് അംഗം കെ.കെ.വേണുഗോപാൽ, അഡ്വ ബി.മോഹൻകുമാർ എന്നിവർ ഭാരവാഹികളായി നാട്ടുകാർ ചികിത്സ കമ്മിറ്റി രൂപീകരിച്ച് കേരള ഗ്രാമിൺ ബാങ്ക് പനത്തടി ശാഖയിൽ അക്കൗണ്ട് തുറന്നിട്ടുണ്ട്. നമ്പർ: 40416101041925. IFSC: KLGB0040416. Google pay: 9747843480.

Leave a Reply