കൊട്ടോടി: കൂക്കള്‍ കുഞ്ഞാമ്പുനായര്‍ എന്ന നാടിന്റെ വികസന ശില്‍പ്പിയെ കൊട്ടോടി ഗവ.ഹയര്‍ സക്കന്‍ഡറി സ്‌കൂള 1987 ഉണര്‍വ് എസ്എസ് എല്‍സി ബാച്ച് ആദരിച്ചു ബാച്ച് അംഗങ്ങളായ പഞ്ചായത്തംഗം ജോസ് പുതുശ്ശേരിക്കാലായില്‍ , പ്രിന്‍സ് എ പാപ്പച്ചന്‍ , ജയിന്‍ പി വര്‍ഗീസ്, കെ.സുകുമാരന്‍ , ഭാസ്‌കരന്‍ മഞ്ഞങ്ങാനം തുടങ്ങിയവര്‍ സംബന്ധിച്ചു.
കൂക്കള്‍ കുഞ്ഞമ്പുനായര്‍ (എം കുഞ്ഞമ്പുനായര്‍ അഞ്ജനമുക്കൂട് )ഒരുനാടിന്റെ കര്‍മ്മയോഗി. ഓരോ രാഷ്ട്രത്തിനും അതിന്റെ പുനര്‍നിര്‍മ്മാനത്തിന് പിന്നില്‍ഒരുപിടി രാഷ്ട്ര ശില്‍പ്പികള്‍ഉണ്ടാകാം.. അതുപോലെകോട്ടോടി നാടിനും അതിന്റെ സമീപ പ്രദേശങ്ങള്‍ക്കുമുണ്ടായിരുന്നു.. അതില്‍ പ്രഥമസ്ഥാനിക നായിരുന്നു അഞ്ജനമുക്കൂടിലെ എം.കുഞ്ഞാമ്പുനായര്‍. ഇന്നു ആ കര്‍മ്മയോഗിയെതേടി, കോട്ടോടി ഗവണ്മെന്റ് സ്‌കൂളിലെ1987. എസ് എസ് എല്‍ സി ബാച്ച് (ഉണര്‍വ് ) അദ്ദേഹത്തിന്റെ വീട്ടില്‍ ചെല്ലുമ്പോള്‍… അദ്ദേഹം വിശ്രമജീവിതത്തിന്റെ സ്വസ്ഥതയിലായിരുന്നു. ചരിത്രത്തിന്റെ ഏടുകള്‍ ഒന്നൊന്നായി മറിച്ചപ്പോള്‍ ഒരുനാട് വേണ്ടവിധം ആദരിക്കാതെ പോയ, ഒരു കര്‍മ്മയോഗിയുടെ കാലടികളെ ഞങ്ങള്‍ പിന്തുടരുകയായിരുന്നു. 1960 മുതലുള്ള ഒരുചരിത്രമെങ്കിലും പറഞ്ഞാല്‍ മാത്രമേ കൂക്കള്‍ കുഞ്ഞാമ്പുനായര്‍ എന്ന നാടിന്റെവികസന ശില്‍പ്പിയുടെചരിത്രം പൂര്‍ണമാകുകയുള്ളു…. കേട്ടുകേള്‍വികള്‍ക്കും,, അപസര്‍പ്പകകഥകള്‍ക്കും.. പഞ്ഞമില്ലാത്തകാലത്ത്, ചരിത്രപുരുഷനില്‍ നിന്ന് തന്നെചരിത്രം പഠിക്കുമ്പോള്‍, അതിനു സത്യത്തോട് കൂടുതല്‍ അടുത്ത് നില്‍ക്കാന്‍സാധിക്കും.1960ല്‍ കുടുംബൂര്‍ സ്‌കൂള്‍ സ്ഥാപിക്കുമ്പോള്‍, കുഞ്ഞമ്പുനായര്‍ക്കു കേവലം പതിനാറുവയ സാണന്നു ഓര്‍ക്കണം. ആര്‍.ശങ്കറിന്റെ ഭരണകാലത്തു എം.കെ നമ്പിയാര്‍ (ഓലക്കര കുഞ്ഞിരാമന്‍ നമ്പിയാരുടെ ജ്യേഷ്ഠന്‍ ) എംഎ ല്‍. എ ആയകാലത്തു, കുഞ്ഞമ്പു നായര്‍ സര്‍ക്കാരിന് കൊടുത്ത രണ്ടേക്കര്‍ സ്ഥലത്താണ് ഇന്നത്തെ കുടുംബൂര്‍ യു.പി. സ്‌കൂള്‍ ഇരിക്കുന്നത്. അങ്ങനെ ഒരു സ്‌കൂളിവേണ്ടി അന്നു രംഗത്തിറങ്ങിയതും, മുന്‍കയ്യെടുത്തതും, കുഞ്ഞമ്പു നായരായിരുന്നു. പക്ഷെ 2010 ല്‍ സ്‌കൂളിന്റെ അന്‍പതാം വാര്‍ഷികം ആ ഘോഷിക്കുമ്പോള്‍ ഇദ്ദേഹത്തെ വിസ്മരിച്ചു എന്നുള്ളതാണ് സത്യം. പഴയ കുടുംബൂര്‍ കുറ്റിക്കോല്‍ റോഡ്, ഇന്നത്തെ നിലയ്ക്ക് ഉയര്‍ന്നുവന്നത് അദ്ദേഹത്തിന്റെ നിരന്തരം പരിശ്രമം കൊജാണ്. 2000.ത്തില്‍, പൂര്‍ത്തിയായ കുടുംബൂര്‍ പാലം, ചെക്ക് ഡാം, അഞ്ജനമുക്കൂട്, കുടുംബൂര്‍, കനിലടുക്കാം, പ്രദേശങ്ങളില്‍ ഇലക്ട്രിസിറ്റി, ടെലിഫോണ്‍ എന്നിവ നാടിനു സ്വന്തമാകുമ്പോഴും അതിന് വേണ്ടി അധികാരാകേന്ദ്രങ്ങളെ നിരന്തരം സമീപിച്ചു… ശല്യപ്പെടുത്തി പിടിച്ചുമേടിക്കുകയായിരുന്നു ഇദ്ദേഹം. കെ.കരുണാകാരനെയും കോണ്‍ഗ്രസിലെ തലമുതിര്‍ന്ന നേതാക്കന്മാരെയും നേരിട്ടുവിളിക്കാന്‍, പാകത്തില്‍ ഒരു കോട്ടോടിക്കാരനു സാധിക്കുമായിരുന്നെങ്കില്‍, അതു. എം.കുഞ്ഞമ്പുനായര്‍ക്കു മാത്രമായിരുന്നു. ചുള്ളിക്കര കുറ്റിക്കോല്‍ മേക്കാടം റോഡ്, കോട്ടോടി പാലംമുതല്‍, നാണം കുടല്‍-പന്നിത്തോളം റോഡ്, കോട്ടോടി -കുറ്റിക്കോല്‍ റോഡ്, എന്നിവ ഇദ്ദേഹം കൊണ്ടുവന്നതാണ്. അധികാര രാഷ്ട്രീയത്തിന് പുറകെ പോകാതെ, തന്നിലെ രാഷ്ട്രീയത്തെ ഉയര്‍ത്തിപ്പിടിക്കുകയും ശാന്തമായി ആ പാതയിലൂടെ നടന്നു നീങ്ങുകയും ചെയ്ത ഇദ്ദേഹത്തിന് പ്രാദേശിക നേതൃത്വങ്ങളുടെ, പിന്തുണ വേണ്ടവിധം ലഭിച്ചില്ല. അതിലൊന്നും പരാതിയില്ലാതെ തന്റെ വേറിട്ട പാതയിലൂടെ നടന്നു തന്റെ സ്വപ്നപദ്ധതികളെ, ഒരു പരിധിവരെ വിജയത്തിലെത്തിക്കാന്‍, അദ്ദേഹത്തിന് കഴിഞ്ഞു. ഇന്നു എഴുപത്തെട്ടിന്റെ നിറവില്‍ നില്‍ക്കുമ്പോഴും പുതിയ സ്വപ്നപദ്ധതികളുടെ പണിപ്പുരയിലാണദ്ദേഹം. പനത്തടി പഞ്ചായത്തിലെ, കോയത്തടുക്കാം മുതല്‍ മാനടുക്കാം വഴ കോട്ടോടി വാവടുക്കം റോഡിനു 46 കോടി രൂപയുടെ എസ്‌റിമേറ്റ് എടുപ്പിക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞു. വൈകാതെ അതും സാക്ഷല്‍കരിക്കുമ്പോള്‍ , എഴുപത്തെട്ടാണ്ടിന്റെ ജീവിതത്തിലധികവും നാടിന്റെ കര്‍മ്മപദ്ധതിക്കു വിനിയോഗിച്ചു നിശബ്ദ സേവനത്തിന്റെ, പാതയിലൂടെ നടന്നുനീങ്ങിയ.. എം കുഞ്ഞമ്പു നായര്‍ക്കു ആദരവ് കൊടുക്കേണ്ടത് നാടിന്റെ കടമയായി കണ്ടതുകൊണ്ടാണ് 1987 ഉണര്‍വ് ബാച്ച് ഈ സത്കര്‍മ്മം ഏറ്റടുക്കുന്നത്.