പ്രദേശിക പത്ര പ്രവര്‍ത്തകര്‍ക്ക് സര്‍ക്കാര്‍ പ്രഖ്യാപിച്ച ക്ഷേമനിധി എത്രയും വേഗം നടപ്പിലാക്കണമെന്ന് രാജപുരം പ്രസ് ഫോറം വാര്‍ഷിക പൊതുയോഗം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു

രാജപുരം: പ്രദേശിക പത്ര പ്രവര്‍ത്തകര്‍ക്ക് സര്‍ക്കാര്‍ പ്രഖ്യാപിച്ച ക്ഷേമനിധി എത്രയും വേഗം നടപ്പിലാക്കണമെന്ന് രാജപുരം പ്രസ് ഫോറം വാര്‍ഷിക പൊതുയോഗം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. എ.കെ. രാജേന്ദ്രന്‍ അധ്യക്ഷത വഹിച്ചു. എം.പ്രമോദ് കുമാര്‍, രവീന്ദ്രന്‍ കൊട്ടോടി, ജി.ശിവദാസന്‍, സണ്ണി ജോസഫ്, ഇ.ജി.രവി, സുരേഷ് കുക്കള്‍ സജി ജോസഫ് , രാജേഷ് ഓട്ടമല, നൗഷാദ് ചുള്ളിക്കര എന്നിവര്‍ പ്രസംഗിച്ചു. ഭാരവാഹികള്‍: രവീന്ദ്രന്‍ കൊട്ടോടി (പ്രസിഡന്റ്), ജി.ശിവദാസന്‍ (സെക്രട്ടറി), ഇ.ജി.രവി (വൈസ് പ്രസിഡന്റ് ), സുരേഷ് കൂക്കള്‍ (ജോയിന്റ് സെക്രട്ടറി), സണ്ണി ജോസഫ് (ട്രഷറര്‍)

Leave a Reply