ഗുരുതര രോഗം ബാധിച്ച അയറോട്ടെ എം.കെ.ആദര്‍ശ് (20) ചികിത്സാ സഹായം തേടുന്നു.

രാജപുരം : ഗുരുതര രോഗം ബാധിച്ച അയറോട്ടെ എം.കെ.ആദര്‍ശ് (20) ചികിത്സാ സഹായം തേടുന്നു. അയറോട്ടെ അങ്കണവാടി അധ്യാപിക പ്രീതയുടെ മകനാണ് ആദര്‍ശ് . 9 വര്‍ഷം മുന്‍പാണ് ആദര്‍ശിന് അസുഖം ബാധിച്ചത്. തുടര്‍ന്നിങ്ങോട്ട് ചികിത്സയ്ക്കായി നല്ലൊരു തുക ചെലവായി. ഇപ്പോള്‍ കട ബാധ്യതയിലാണ്. കുടലിലെ രോഗം കാരണം ഭക്ഷണം കഴിച്ചാല്‍ ദഹിക്കുന്നില്ല. 20 വയസ്സുള്ള ആദര്‍ശിന് 35 കിലോ മാത്രമാണ് ഭാരം. ഭക്ഷണം അരച്ച് നല്‍കുകയാണ് ചെയ്യുന്നത്. രോഗം ഭേദമാകാന്‍ 2 ഓപ്പറേഷന്‍ നടത്തണം. ഇതിനും തുടര്‍ ചികിത്സയ്ക്കുമായി 12 ലക്ഷത്തോള രൂപ വേണം. സ്വന്തമായി സ്ഥലമോ വീടോ കുടുംബത്തിനില്ല. കുടുംബത്തെ സഹായിക്കാന്‍ അയറോട്ട് ഉണ്ണിമിശിഹ പള്ളി വികാരി ഫാ.ജിബിന്‍ താഴത്തുവെട്ടത്ത് രക്ഷാധികാരി, വാര്‍ഡംഗം കെ.ബിന്ദു ചെയര്‍മന്‍, കണ്‍വീനര്‍ സജി പ്ലാച്ചേരിപ്പുറത്ത്, ട്രഷറര്‍ ബേബി കെ മേലത്ത്, കെ.നാരായണന്‍ എന്നിവരടങ്ങിയ ചികിത്സാ സഹായ കമ്മിറ്റി രൂപീകരിച്ച് കേരള ഗ്രാമീണ്‍ ബാങ്ക് രാജപുരം ശാഖയില്‍ അക്കൗണ്ട് തുടങ്ങിയിട്ടുണ്ട്. ACC.NO. 40663101027855. IFSC: KLGB0040663. GOOGLE PAY :6282752006.

Leave a Reply