സുള്ള്യയില്‍ നിന്നും പാണത്തൂര്‍ വഴി കാഞ്ഞങ്ങാട്ടേക്ക് സര്‍വീസ് ആരംഭിച്ച കര്‍ണാടക ആര്‍.ടി.സി. ബസ്സിന് രാജപുരത്ത് നാട്ടുകാര്‍ സ്വീകരണം നല്‍കി

  • രാജപുരം: കര്‍ണാടക സുള്ള്യയില്‍ നിന്നും പാണത്തൂര്‍ വഴി കാഞ്ഞങ്ങാട്ടേക്ക് സര്‍വീസ് ആരംഭിച്ച കര്‍ണാടക ആര്‍.ടി.സി. ബസ്സിന് മലയോരത്തെ വിവിധ കേന്ദ്രങ്ങളില്‍ സ്വീകരണം നല്‍കി. പാണത്തൂര്‍, ബളാംതോട്, രാജപുരം, ചുള്ളിക്കര തുടങ്ങിയ സ്ഥലങ്ങളിലാണ് സ്വീകരണമൊരുക്കിയത്. മലനാട് പാസഞ്ചേഴ്സ് അസോസിയേഷന്‍, വ്യാപാരികള്‍, ഓട്ടോറിക്ഷാ തൊഴിലാളികള്‍, നാട്ടുകാര്‍ എന്നിവരുടെ നേതൃത്വത്തിലായിരുന്നു മധുരപലഹാരമടക്കം വിതരണം ചെയ്തുള്ള സ്വീകരണം. വിവിധ സ്ഥലങ്ങളിലെ സ്വീകരണത്തിന് പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷന്‍ പി.തമ്പാന്‍, കള്ളാര്‍ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷന്‍ എം.എം. സൈമണ്‍, കള്ളാര്‍ പഞ്ചായത്തംഗം ഇ.കെ.ഗോപാലന്‍, ആര്‍.സൂര്യനാരായണ ഭട്ട്, മുന്‍ പനത്തടി പഞ്ചായത്ത് പ്രസിഡന്റ് കെ.ജെ.ജയിംസ്, മൊയ്തുഹാജി, ജയറാം ഭട്ട്, പി.ടി.തോമസ്, അനില്‍ കുമാര്‍, കുഞ്ഞികൃഷ്ണന്‍,എം.ജെ.ലൂക്കോസ്, ജിജി കിഴക്കേപ്പുറത്ത്, വിനോദ് സോമി തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

Leave a Reply