ഫാദര്‍ ടോം ഉഴുന്നാലിന്‌രാജപുരം ഹോളിഫാമിലി ചര്‍ച്ചില്‍ സ്വീകരണം നല്‍കി.

  • രാജപുരം: യമനില്‍ വച്ച് ഭീകരര്‍ തട്ടിക്കൊണ്ടുപോയി ഒന്നരവര്‍ഷക്കാലം തടവില്‍ കഴിഞ്ഞ ശേഷം മോചിതനായ, ഡോണ്‍ ബോസ്‌കോ യുടെ സലേഷ്യന്‍ സഭയിലെ വൈദികനായ ഫാദര്‍ ടോം ഉഴുന്നാലില്‍ മാര്‍ച്ച് ഏഴിന് ബുധനാഴ്ച ചുള്ളിക്കരില്‍ എത്തി. രാവിലെ 7 30 ന് ചുള്ളിക്കര ഡോണ്‍ ബോസ്‌കോ യില്‍ സ്വീകരണം നല്‍കി.അച്ഛന്‍ മലയോരമേഖലയില്‍ വിവിധ പളളികള്‍ സന്ദര്‍ശിച്ച് തനിക്ക് വേണ്ടി പ്രാര്‍ത്ഥിച്ച എല്ലാവരോടും നന്ദി അറിയിക്കുകയും അഭിസംബോധന ചെയ്ത് സംസാരിക്കുകയും ചെയ്യ്തു. ഇന്ന് പതിനൊന്നാം തീയതി. രാവിലെ എട്ടുമണിക്ക് രാജപുരം ഹോളിഫാമിലി ചര്‍ച്ചിലെത്തിയ വൈദികന് വികാരി ഫാ.ഷാജി വടക്കോതട്ടി അസി. വികാരി ഫാ.ജോസഫ് വെളളാപ്പളളിക്കുഴിയിലും ഇടവകാംഗങ്ങളും ചെര്‍ന്ന് സ്വീകരണം നല്‍കി. തുടര്‍ന്ന് ദിവ്യബലി അര്‍പ്പിക്കുകയും അനുഭവങ്ങള്‍ പങ്കുവയുക്കുകയും ചെയ്തു.

Leave a Reply