രാജപുരം:കോട്ടയം അതിരൂപതയുടെ സാമൂഹ്യസേവന വിഭാഗമായ മലബാര്‍ സോഷ്യല്‍ സര്‍വീസ് സൊസൈറ്റിയുടെ ആഭിമുഖ്യത്തില്‍, കൊട്ടോടി സെന്റ് ആന്‍സ് പാരിഷ് ഹാളില്‍വച്ച് ദേശീയ ശാസ്ത്ര ദിനാഘോഷം സംഘടിപ്പിച്ചു. ദിനാഘോഷത്തിന്റെ ഭാഗമായി നടത്തിയ പൊതുസമ്മേളനം കള്ളാര്‍ ഗ്രാമപഞ്ചായത്ത് കൊട്ടോടി വാര്‍ഡ് മെമ്പര്‍.ശ്രീ.ജോസ് പുതുശ്ശേരി കാലായില്‍ ഉദ്ഘാടനം ചെയ്തു. കൊട്ടോടി സെന്റ് ആന്‍സ് പള്ളി വികാരി ഫാദര്‍ സ്റ്റിജോ തേക്കുംകാട്ടില്‍ അദ്ധ്യക്ഷതവഹിച്ചു സംസാരിച്ചു. ഗ്രാമീണ സ്ത്രീകളുടെ ദൈനംദിന ജീവിതത്തില്‍ ശാസ്ത്ര- സാങ്കേതികവിദ്യകളുടെ പങ്കിനെക്കുറിച്ച് അച്ചന്‍ പറയുകയുണ്ടായി. മലബാര്‍ സോഷ്യല്‍ സര്‍വീസ് സൊസൈറ്റി സെക്രട്ടറി ഫാദര്‍ സിബിന്‍ കൂട്ടകല്ലുങ്കല്‍ ഏവരെയും സ്വാഗതം ചെയ്തു. ആനിമേറ്റര്‍ ശ്രീമതി ബിജി ജോണ്‍ നന്ദി പറഞ്ഞു. കോഡിനേറ്റര്‍ ശ്രീമതി ആന്‍സി ജോസഫ് നേതൃത്വം നല്‍കി.