രാജപുരം: പരപ്പ ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തില്‍ തുല്യതാ പഠിതാക്കളുടെ സംഗമം നടത്തി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം. ലക്ഷ്മി ഉദ്ഘാടനം ചെയ്തു. വിവിധ ക്ലാസുകളില്‍ നിന്ന് ഉന്നത വിജയം നേടിയ പഠിതാക്കളെ പരിപാടിയില്‍ വച്ച് ആദരിച്ചു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഭൂപേഷ്. കെ അധ്യക്ഷത വഹിച്ചു .സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ മാരായ എം. പത്മകുമാരി,പി. വി ചന്ദ്രന്‍, രജനീ കൃഷ്ണന്‍ ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ എ.വി രാജേഷ്, നാരായണി പി.ഡി, ശ്രീലത പി.വി,ബ്ലോക്ക് ജനറല്‍ എക്സ്റ്റന്‍ഷന്‍ ഓഫിസര്‍ ബിജുകുമാര്‍ കെ.ജി, കെ. വി രാഘവന്‍ മാസ്റ്റര്‍, തുടങ്ങിയവര്‍ പ്രസംഗിച്ചു ജോയിന്റ് ബി.ഡി.ഒ വിജയകുമാര്‍ സ്വാഗതവും എന്‍. വിന്‍സെന്റ് നന്ദിയും പറഞ്ഞു.