കരുതലിന്റെ കരസ്പർശവുമായി കോടോത്തെ എസ്.പി.സി കുട്ടികൾ.
രാജപുരം: ഡോ.അംബേദ്കർ ഗവ: ഹയർസെക്കൻഡറി സ്കൂളിലെ എസ്.പി.സി കുട്ടികളുടെ നേതൃത്വത്തിൽ ഭൂമിക്കായി ഒരു ദിനം ആചരിച്ചു. മണ്ണിനെ പിടിച്ചു നിർത്തുന്നതിനും , ഭൂമിയുടെ അടിത്തട്ടിലേയ്ക്ക് വെള്ളം ഒഴുക്കിവിടുന്നതിനും വേണ്ടിയുള്ള കർമ്മ പരിപാടികൾ പ്രാവർത്തികമാക്കുക എന്ന ലക്ഷ്യവുമായി പുതു തലമുറകൾ. ഭൂമിയെ പച്ചപ്പിലൂടെ നിലനിർത്താനും പ്രകൃതി ദാനങ്ങൾ സംരക്ഷിക്കാനും , മഴക്കുഴി എന്ന മഴ വെള്ളസംഭരണികളുമായി എസ്.പി.സി. കുട്ടികൾ. ഒരു കുട്ടി ഒരു മഴക്കുഴി എന്ന തോതിൽ ചുരുങ്ങിയത് ജൂനിയർ, സീനിയർ കുട്ടികളായ 88 കുട്ടികൾ 88 മഴക്കുഴി അവരവരുടെ വീട്ടു പറമ്പിൽ ഒരുക്കും. പ്രവർത്തനങ്ങൾക്ക് കാസർഗോഡ് ജില്ലാ എസ്.പി.സി യുടെ മേൽനോട്ടത്തിൽ സ്കൂളുകളിൽ സി പി.ഒ. ജനാർദനൻ മാഷ് നേതൃത്വം നൽകുന്നു.