
ബേളൂർ കുന്നുംവയലിൽ തോട് ഗതി മാറി ഒഴുകി : സ്വകാര്യ വ്യക്തികളുടെ കൃഷിയിടങ്ങൾ വെള്ളത്തിൽ .
രാജപുരം: കോടോം-ബേളൂര്‍ പഞ്ചായത്തിലെ കുന്നുംവയലില്‍ തോട്ടിലെ ജലം പൂര്‍ണമായും ഭൂമിക്കടിയിലേക്ക് താണ് അകലെ സ്വകാര്യ വ്യക്തിയുടെ കവുങ്ങിന്‍ തോട്ടത്തില്‍ പൊങ്ങി ഗതി മാറി ഒഴുകുന്നു.
കുന്നുംവയല്‍ പാലത്തിനടിയില്‍ മഴവെള്ള പാച്ചില്‍ പോലെ ഒഴുകിയിരുന്ന വെള്ളം പെട്ടന്ന് അപ്രത്യക്ഷമായതിനെ തുടര്‍ന്ന് പരിശോധിച്ചപ്പോഴാണ് വെള്ളം ഭൂമിക്കടിയില്‍ താണ് ഗതി മാറി ഒഴുകുന്നതായി കണ്ടത്. പ്രതിഭാസം. കാണാന്‍ ഒട്ടേറെ ആളുകളെത്തുന്നുണ്ട്. ഈ സംഭവം നാട്ടുകാരെ ഭീതിയിലാഴ്ത്തി
മുഖ്യമന്ത്രിയുടെ ഫണ്ടില്‍ നിന്നും 50 ലക്ഷം രൂപ ചിലവില്‍ നവീകരണം നടക്കാനിരിക്കുന്ന പാറക്കല്ല് റോഡിലെ പാലത്തിനടിയിലാണ് പ്രതിഭാസം. പഞ്ചായത്ത് വൈസ് പ്രസിഡന്റ് ദാമോദരന്‍ ഉള്‍പ്പെടെയുള്ളവര്‍ സ്ഥലത്തെത്തി.