സിപിഎം രാജപുരം ലോക്കലിന്റെ കാരുണ്യത്തണലിൽ ഷാജിയുടെ കുടുംബം .
രാജപുരം: ഇനി ഷാജിയുടെ കുടുംബം മഴയും വൈയിലുമേല്ക്കാതെ സ്നേഹവീട്ടില്‍ കഴിയും. ചോര്‍ന്ന് ഒലിക്കുന്ന വീട്ടീല് മൂന്ന് മക്കളുമായി ദുരിതജീവതം നയിച്ച പാലംകല്ല് എലിക്കോട്ടുകയയിലെ പാലനില്ക്കുംതടത്തിലെ ഷാജിയുടെ കുടുംബത്തിനാണ് സിപിഎം രാജപുരം ലോക്കല്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ വീട് നിര്‍മ്മിച്ചു നല്‍കിയത്. ഏഴ് ലക്ഷം രൂപ ചിലവിലാണ് ഈ നിര്‍ദ്ധനരായ കുടുംബത്തിന് വീട് നിര്‍മ്മിച്ചു നല്‍കിയത്. താക്കോല്‍ ദാനം കര്‍മ്മം എം.രാജഗോപാലന്‍ എംഎല്‍എ നിര്‍വ്വഹിച്ചു. സംഘാടക സമിതി ചെയര്മാന് ഷാലുമാത്യു അധ്യക്ഷനായി. ഫാ. ജോര്‍ജ്ജ് പുതുപ്പറമ്പില്‍ മുഖ്യാതിഥിയായി. സിപിഎം ജില്ലാ കമ്മിറ്റിയംഗം എം.വി.കൃഷ്ണന് നിര്‍മ്മാണ ചുമതല ഏറ്റെടുത്തു നടത്തിയ ടി രത്നാകരന് ഉപഹാരം നല്കി. ഏരിയ സെക്രട്ടറി ഒക്ലാവ് കൃഷ്ണന്, ടി.കോരന്, കോടോം ബേളൂര്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.ദാമോദരന്‍, ലോക്കല്‍ സെക്രട്ടറി എ.കെ.രാജേന്ദ്രന്, ജോയി പ്രാലടിയില്‍ എന്നിവര്‍ സംസാരിച്ചു. സംഘാടക സമിതി കണ്‍വീനര്‍ ജോഷി ജോര്‍ജ്ജ് സ്വാഗതവും, ഇ.ആര്.രാജേഷ് നന്ദിയും പറഞ്ഞു. എംഎസ്ഡബ്ല്യൂ ബിരുദം കരസ്ഥമാക്കിയ രഞ്ജിനി രാജുവിന് സിപിഎം പാലംകല്ല് ബ്രാഞ്ചിന്റെ ഉപഹാരം ചടങ്ങിൽ നല്കി.