വൈഎംസിഎ മാലക്കല്ല് യൂണിറ്റ് സൗജന്യ നേത്ര പരിശോധന ക്യാമ്പ് നടത്തി.
രാജപുരം: വൈഎംസിഎ മാലക്കല്ല് യൂണിറ്റിന്റെ നേതൃത്വത്തിൽ മാലക്കല്ലിൽ സൗജന്യ നേത്ര പരിശോധനയും തിമിര നിർണയ ക്യാംപ് സംഘടിപ്പിച്ചു. മാലക്കല്ല് ലൂർദ് മാതാ പള്ളി വികാരി ഫാ ഡിനോ കുമ്മനിക്കാട്ട് ഉദ്ഘാടനം ചെയ്തു. വൈ എം സി എ യൂണിറ്റ് പ്രസിഡന്റ് ഏബ്രഹാം കടുതോടി അധ്യക്ഷത വഹിച്ചു ഡോ.ത്രേസ്യാമ്മ ജോസഫ്, ഡോ.കുര്യൻ ജോസ്, ജയിംസ് അറയ്ക്കൽ, പി.സി.ബേബി എന്നിവർ സംസാരിച്ചു. സത്യൻ ജോസഫ്, ടോമി നെടുംതൊട്ടിയിൽ, സെന്റിമോൻ മാത്യു, സാലു കെ മാത്യു, ബിനീഷ് തോമസ് തുടങ്ങിയവർ നേതൃത്വം നൽകി.