റാണിപുരം ഫാര്‍മേഴ്‌സ് പ്രൊഡ്യുസര്‍ കമ്പനി ഉദ്ഘാടനം ചെയ്തു.

റാണിപുരം ഫാര്‍മേഴ്‌സ് പ്രൊഡ്യുസര്‍ കമ്പനി ഉദ്ഘാടനം ചെയ്തു.

രാജപുരം : റാണിപുരം ഫാര്‍മേഴ്‌സ് പ്രൊഡ്യുസര്‍ കമ്പനി പനത്തടിയിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബേബി ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു .
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.ലക്ഷ്മി അധ്യക്ഷത വഹിച്ചു. കമ്പനി ചെയർമാൻ പി.രാജൻ സ്വാഗതം പറഞ്ഞു. കോടോം ബേളൂർ പഞ്ചായത്ത് പ്രസിഡന്റ് പി.ശ്രീജ, കള്ളാർ പഞ്ചായത്ത് പ്രസിഡന്റ് ടി.കെ.നാരായണൻ , പനത്തടി പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.എം. കുര്യാക്കോസ്, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷാനവാസ് പാദൂർ, സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയർമാൻ ഷിനോജ് ചാക്കോ , ത്രിതല പഞ്ചായത്തംഗങ്ങൾ തുടങ്ങിയവർ പ്രസംഗിച്ചു.

Leave a Reply