രാജപുരം: പുല്ലൂർ ഇരിയ ജി എച്ച് എസ് ജൂനിയർ റെഡ് ക്രോസ് യൂണിറ്റ് ഏകദിന സെമിനാർ നടത്തി. പി ടി എ പ്രസിഡന്റ് വി.ശിവരാജ് ഉദ്ഘാടനം ചെയ്തു. ജെ ആർ സി കൗൺസിലർ സി.ഷിംജു സ്വാഗതം പറഞ്ഞു. സ്കൂൾ ഹെഡ്മിസ്ട്രസ് ഷോളി എം സെബാസ്റ്റ്യൻ അധ്യക്ഷത വഹിച്ചു. ടി.രാജേഷ് കുമാർ, രേവതി എന്നിവർ സംസാരിച്ചു.. തുടർന്ന് പ്രഥമ ശുശ്രൂഷയും ആരോഗ്യവും എന്ന വിഷയത്തിൽ പെരിയ സിഎച് സി ഹെൽത്ത് ഇൻസ്‌പെക്ടർ സിജോ എം ജോസ് , ട്രാഫിക് നിയമങ്ങൾ എന്ന വിഷയത്തിൽ അസിസ്റ്റന്റ് മോട്ടോർ വെഹിക്കിൾ ഇൻസ്‌പെക്ടർ സി.എ.പ്രദീപ് കുമാർ എന്നിവർ ക്ലാസെടുത്തു.