രാജപുരം: ജെസിഐ ചുള്ളിക്കര ചാപ്റ്ററിന്റെ പുതിയ ഭാരവാഹികളുടെ സ്ഥാനാരോഹണ ചടങ്ങ് 4 ന് വൈകിട്ട് 7 ന് ചുള്ളിക്കര വ്യപാര ഭവനിൽ നടക്കുമെന്ന്
ജെ സി ഐ യൂണിറ്റ് പ്രസിഡന്റ് മോഹനൻ കുടുംബൂർ, ബിജു മത്തായി, ഷാജി പൂവക്കുളം, മണികണ്ഠൻ കോടോത്ത്, അഡ്വ.വിനയ് മങ്ങാട്ട് എന്നിവർ അറിയിച്ചു. രാജപുരം സിഐ കൃഷ്ണൻ കെ കാളിദാസ് ഉദ്ഘാടനം ചെയ്യും. ചാപ്റ്റർ പ്രസിഡന്റ് മോഹനൻ കുടുംബൂർ അധ്യക്ഷത വഹിക്കും. ജെസിഐ മേഖല 19 സോൺ പ്രസിഡന്റ് നിജിൽ നാരായണൻ, മുൻ ദേശീയ ഉപാധ്യക്ഷൻ ജയ്സൺ മുകളേൽ, മുൻ മേഖല പ്രസിഡന്റ് കെ.ടി.സമീർ തുടങ്ങിയവർ പ്രസംഗിക്കും. പുതിയ ഭാരവാഹികളായി ബിജു മാത്തായി (പ്രസി), വിനയ് മങ്ങാട്ട് (സെക്ര), മണികണ്ഠൻ കോടോത്ത് (ട്രഷ) എന്നിവരെ തിരഞ്ഞെടുത്തു. മയക്കു മരുന്നിനെതിരെ ഒരു വർഷം നീണ്ട് നിൽക്കുന്ന ക്യാംപെയ്ൻ, മലയോരത്ത് ഐഎഎസ് അക്കാദമി എന്നിവ ജെസിഐ ചുള്ളിക്കരയുടെ 2023 വർഷത്തെ പ്രധാന അജണ്ടയെന്ന് ഭാരവാഹികൾ പറഞ്ഞു. 6 അംഗ സമിതി രൂപീകരിച്ച് പൊലീസ് സ്റ്റേഷൻ, ആരോഗ്യ വകുപ്പ്, പഞ്ചായത്ത്, എക്സൈസ് ഡിപ്പാർട്മെന്റ് എന്നീ വകുപ്പുകളുമായി സഹകരിച്ച് മയക്ക് മരുന്നിനെതിരെ പ്രവർത്തിക്കും. യുവതി യുവാക്കളുടെ ഐഎഎസ് ഉൾപ്പെടെയുള്ള സർക്കാർ ജോലി എന്ന സ്വപ്നം സാക്ഷാത്കരിക്കാൻ മാലക്കല്ലിൽ പിഎസ് സി പരിശീലന കേന്ദ്രം ആരംഭിക്കുമെന്നും ഭാരവാഹികൾ പറഞ്ഞു.