രാജപുരം: കൊട്ടോടി ഗവ.ഹയർസെക്കൻഡറി സ്കൂൾ വാർഷികാഘോഷവും,
യാത്രയയപ്പും ഇന്ന് വൈകിട്ട് 5 മണിക്ക് . കള്ളാർ പഞ്ചായത്ത് പ്രസിഡന്റ് ടി.കെ.നാരായണൻ ഉദ്ഘാടനം ചെയ്യും. ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷൻ ഷിനോജ് ചാക്കോ നവീകരിച്ച ക്ലാസ് മുറി ഉദ്ഘാടനം നിർവഹിക്കും. പിടിഎ പ്രസിഡന്റ് എ.ശശിധരൻ അധ്യക്ഷത വഹിക്കും. സിനിമ നടൻ ശിവദാസ് മട്ടന്നൂർ മുഖ്യാതിഥിയാകും. പഞ്ചായത്ത് ആരോഗ്യ-വിദ്യാഭ്യാസ സ്ഥിരം സമിതി ചെയർമാൻ സന്തോഷ് വി ചാക്കോ അനുമോദനം നടത്തും., ബ്ലോക്ക് പഞ്ചായത്തംഗം പി.വി.ശ്രീലത, പഞ്ചായത്തംഗങ്ങളായ ജോസ് പുതുശേരിക്കാലായിൽ, എം.കൃഷ്ണകുമാർ തുടങ്ങിയവർ പ്രസംഗിക്കും. തുടർന്ന് കുട്ടികളുടെ വിവിധ കലാപരിപാടികൾ.