ജെസിഐ ചുള്ളിക്കര ചാപ്റ്ററിന്റെ നേതൃത്വത്തിൽ കള്ളാർ ബൂൺ പബ്ലിക് സ്കൂളിൽ പരിശീലന പരിപാടി സംഘടിപ്പിച്ചു

രാജപുരം : ജെസിഐ ചുള്ളിക്കര ചാപ്റ്ററിന്റെ നേതൃത്വത്തിൽ ചേസ്
യുവർ ഡ്രീം എന്ന പേരിൽ കള്ളാർ ബൂൺ പബ്ലിക് സ്കൂളിലെ കുട്ടികൾക്ക് പരിശീലന പരിപാടി സംഘടിപ്പിച്ചു. സ്കൂൾ ചെയർമാൻ പി.സുബൈർ ഉദ്ഘാടനം ചെയ്തു. ജെസിഐ ചാപ്റ്റർ വൈസ് പ്രസിഡന്റ് സോജൻ മുതുകാട്ടിൽ അധ്യക്ഷത വഹിച്ചു. പ്രോഗ്രാം ഡയറക്ടർ ഷാജി പൂവക്കുളം, സുരേഷ് കൂക്കൾ, പ്രിൻസിപ്പൽ കെ.ജെ.സ്റ്റീഫൻ എന്നിവർ പ്രസംഗിച്ചു. ജെസിഐ ദേശീയ പരിശീലകൻ വി.വേണുഗോപാൽ ക്ലാസെടുത്തു.

Leave a Reply