വിഷരഹിത പച്ചക്കറി കൃഷി ഹൈടെക് രീതിയില്‍ പൂടംകല്ലില്‍ നിര്‍മിച്ച  പോളിഹൗസിലെ ഉദ്ഘാടനം പി കരുണാകരന്‍ എം പി നിര്‍വഹിച്ചു

  • രാജപുരം: വിഷരഹിത പച്ചക്കറി കൃഷി ഹൈടെക് രീതിയില്‍ നടപ്പിലാക്കുന്നതിന്റെ ഭാഗമായി സഹകരണ വകുപ്പിന്റെയും ഹോര്‍ട്ടികള്‍ച്ചര്‍ മിഷന്റെയും സഹായത്തോടുകൂടി സര്‍വീസ് സഹകരണ ബാങ്ക് പൂടംകല്ലില്‍ നിര്‍മിച്ച  പോളിഹൗസിലെ ഉദ്ഘാടനം പി കരുണാകരന്‍ എം പി നിര്‍വഹിച്ചു. സഹകരണ ബാങ്ക് പ്രസിഡന്റ് പി എം വിനോദ് കുമാര്‍ അധ്യക്ഷത വഹിച്ചു. പോളിഹൗസില്‍ ഉല്‍പാദിപ്പിച്ച പച്ചക്കറിയുടെ ആദ്യവില്പന കോടോം-ബേളൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡ് സികുഞ്ഞിക്കണ്ണന്‍ നിര്‍വഹിച്ചു. പോളിഹൗസ് നിര്‍മ്മിച്ച രാജന്‍ ജോര്‍ജിനു ഉള്ള അനുമോദനം ഹോസ്ദുര്‍ഗ്അസിസ്റ്റന്റ് രജിസ്ട്രാര്‍ വി ചന്ദ്രന്‍ നിര്‍വഹിച്ചു. വിനോദിനി, എം പി കൃഷ്ണന്‍, അഡ്വക്കേറ്റ് എം പി ഭാസ്‌കരന്‍, പി സി തോമസ്,് ജോഷി ജോര്‍ജ്, വി കുഞ്ഞിക്കണ്ണന്‍, ബീന രക്‌നാകരന്‍,മധു എന്‍, കെ രാജഗോപാലന്‍, ജെ രാജീവന്‍, ലൂക്കാ മാസ്റ്റര്‍. പി കെ ചന്ദ്രന്‍ വൈദ്യര്‍, കെ ആര്‍ ശശീന്ദ്രന്‍ എന്നിവര്‍ ആശംസ അര്‍പ്പിച്ചു. തോമസ് നന്ദി പറഞ്ഞു സര്‍വീസ് സഹകരണ ബാങ്ക് സെക്രട്ടറി പി രഘുനാഥ് സ്വാഗതവും,മൗലി തോമസ് നന്ദിയും പറഞ്ഞു.

Leave a Reply