മാനടുക്കത്ത് ഗ്രാമോത്സവം സംഘടിപ്പിച്ചു.

മാനടുക്കത്ത് ഗ്രാമോത്സവം സംഘടിപ്പിച്ചു.

രാജപുരം: കോളിച്ചാൽ മാനടുക്കം അംഗൻവാടിയിലെ ചന്ദ്രാവതി ടീച്ചർ 38 വർഷത്തെ സ്തുത്യർഹ സേവനത്തിന് സർവീസിൽ നിന്ന് വിരമിക്കുന്നതിന്റെ ഭാഗമായി വിവിധ കലാപരിപാടികളോട് കൂടി ഗ്രാമോത്സവം പരിപാടിയും യാത്രയയപ്പും സംഘടിപ്പിച്ചു.
ഇ ചന്ദ്രശേഖരൻ എംഎൽഎ ഉദ്ഘാടനം ചെയ്തു. പനത്തടി പഞ്ചായത്ത്‌ ഒന്നാം വാർഡ് മെമ്പർ സി.എൻ.മഞ്ജുഷ അധ്യക്ഷത വഹിച്ചു.
പനത്തടി പഞ്ചായത്ത് പ്രസിഡണ്ട്
പ്രസന്ന പ്രസാദ്, വൈസ് പ്രസിഡണ്ട് പി.എം.കുര്യാക്കോസ്, പരപ്പ ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ എം.പത്മകുമാരി , പനത്തടി ഗ്രാമപഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡ് കമ്മിറ്റി ചേർന്ന് ലത അരവിന്ദൻ  പനത്തടി പഞ്ചായത്ത് പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി  ചെയർമാൻ  അഡ്വ.രാധാകൃഷ്ണ ഗൗഡ, അരുൺ രംഗത്ത് മല, സുപ്രിയ അജിത്ത്, കെ.പി.സുരേഷ്, പ്രതാപചന്ദ്രൻ, ബാബു ജി, ബി.ചന്ദ്രമതിയമ്മ, വി.ജി.രവിദാസ്, പി.സുകുമാരൻ, കെ.സജീഷ് കുമാർ, ചന്ദ്രാവതി. എ.പി.ജയകുമാർ എന്നിവർ സംസാരിച്ചു. ടി.വേണുഗോപാൽ സ്വാഗതം പറഞ്ഞു
ചിലമ്പൊലി നൃത്ത വിദ്യാലയത്തിലെ കുട്ടികളുടെ വിവിധ കലാപരിപാടികൾ, കണ്ണൂർ മയ്യിൽ കലാസംഘത്തിന്റെ മെഗാ ഫോക്ക് ഷോ എന്നീ പരിപാടികളും സംഘടിപ്പിച്ചു

Leave a Reply