തൂങ്ങൽ പട്ടികവർഗ കോളനിയിൽ പരാതി പരിഹാര അദാലത്ത് സംഘടിപ്പിച്ചു.

തൂങ്ങൽ പട്ടികവർഗ കോളനിയിൽ പരാതി പരിഹാര അദാലത്ത് സംഘടിപ്പിച്ചു.

രാജപുരം: ട്രൈബൽ ജനമൈത്രി പരിപാടിയുടെ ഭാഗമായി കോടോം ബേളൂർ പഞ്ചായത്തിലെ
ചുള്ളിക്കര തൂങ്ങൽ പട്ടികവർഗ കോളനിയിൽ പരാതി പരിഹാര അദാലത്ത് സംഘടിപ്പിച്ചു. കാസർകോട് എസ്.എം.എസ്. ഡി.വൈ.എസ്.പി. സതീഷ് കുമാർ ആലിക്കൽ ഉദ്ഘാടനം ചെയ്തു. മുൻ കോടോം ബേളൂർ പഞ്ചായത്ത് പ്രസിഡന്റ് സി.കുഞ്ഞിക്കണ്ണൻ അധ്യക്ഷത വഹിച്ചു. പഞ്ചായത്തംഗം ബിന്ദു കൃഷ്ണൻ, രാജപുരം സി ഐ കൃഷ്ണൻ കെ.കാളിദാസ്, ഊരുമൂപ്പൻ സി.പി.ഗോപാലൻ, ജനമൈത്രി പി. അർ ഒ ഇ.കെ.മനോജ് എന്നിവർ സംസാരിച്ചു. റവന്യൂ, പാർപ്പിടം, വൈദ്യുതി, കുടിവെള്ളം തുടങ്ങിയ 46 പരാതികളാണ് അദാലത്തിൽ വന്നത്. പരാതികൾ അതത് വകുപ്പുകൾക്ക് കൈമാറി പരിഹരിക്കാനുള്ള നടപടിയായതായി ബന്ധപ്പെട്ടവർ അറിയിച്ചു.

Leave a Reply