രാജപുരം: ഉദയപുരം -അയറോട്ട് – ചുള്ളിക്കര റോഡിൽ പണാംകോട്; മുണ്ട്യക്കാൽ കാവിനടുത്തുള്ള പാലത്തിന്റെ പാർശ്വഭിത്തി മഴവെള്ളപാച്ചലിൽ ഏതു നിമിഷവും സൈഡ് ഇടിഞ്ഞു താഴാനുള്ള സാധ്യതയുണ്ട്. ഡോ:അംബേദ്കർ ഗവ: ഹയർ സെക്കൻഡറി സ്കൂളിലെ ബസ്സും നിരവധി വാഹനങ്ങളും കടന്നുപോകുന്നതും പൂടും കല്ല് ഗവ: ആശുപത്രിയിലേക്ക് എളുപ്പത്തിൽ എത്തിചേരാൻ പറ്റുന്ന പ്രധാനപ്പെട്ട റോഡാണ്. പാർശ്വഭിത്തിയുടെ അറ്റക്കുറ്റപ്പണിയെടുത്ത് സുരക്ഷിതമായ യാത്ര സൗഹര്യം ഉണ്ടാക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.