കോടോം ബേളൂർ പഞ്ചായത്ത് കേരളോത്സവം : സംഘാടക സമിതി രൂപീകരിച്ചു.

രാജപുരം: കോടോം ബേളൂർ പഞ്ചായത്ത് കേരളോത്സവത്തിന് സംഘാടക സമിതി രൂപീകരിച്ചു. പഞ്ചായത്ത് പ്രസിഡന്റ് പി ശ്രീജ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡണ്ട് പി.ദാമോദരൻ, ആസൂത്രണ സമിതി അംഗം  ഉണ്ണികൃഷ്ണൻ, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ എൻ. എസ്.ജയശ്രീ, ക്ഷേമകാര്യ സ്റ്റാൻഡ് കമ്മിറ്റി ചെയർമാൻ പിഗോപാലകൃഷ്ണൻ , സുരേഷ് വയമ്പ്, ഗോപി മാസ്റ്റർ, രാമചന്ദ്രൻ മാസ്റ്റർ, വിഷ്ണു തുടങ്ങിയവർ സംസാരിച്ചു.
അസിസ്റ്റന്റ് സെക്രട്ടറി വരയിൽ കുഞ്ഞിക്കണ്ണൻ സ്വാഗതം പറഞ്ഞു..
കേരളോത്സവം ഒക്ടോബർ ഒന്നു മുതൽ  15 വരെ പഞ്ചായത്തിലെ വിവിധ കേന്ദ്രങ്ങളിൽ നടക്കും.

Leave a Reply