കരകൗശല ശില്പശാല നടത്തി.

രാജപുരം: എടത്തോട് ശാന്ത വേണുഗോപാൽ മെമ്മോറിയൽ ഗവൺമെന്റ് എൽപി സ്കൂൾ സോഷ്യൽ സർവീസ് സ്കീമിന്റെ നേതൃത്വത്തിൽ ഏകദിന കരകൗശല ശില്പശാല നടത്തി. കുട്ടികളുടെ വാസനകളെ തൊട്ടറിഞ്ഞ് വികസിപ്പിക്കുന്നതിന് വേണ്ടിയാണ് ശില്പശാല സംഘടിപ്പിച്ചത് ചവിട്ടി നിർമ്മാണം മെറ്റൽ വർക്ക് ഫയൽ നിർമ്മാണം എന്നിവയിൽ ആയിരുന്നു പ്രധാനമായും പരിശീലനം നടന്നത്
സ്കൂൾ ഹെഡ്മാസ്റ്റർ രമേശൻ കരിമ്പിൽ അധ്യക്ഷത വഹിച്ചു. പിടിഎ പ്രസിഡന്റ് കെ.വിജയൻ ശില്പശാല ഉദ്ഘാടനം ചെയ്തു. ശാന്ത വേണുഗോപാൽ മെമ്മോറിയൽ എജുക്കേഷണൽ ട്രസ്റ്റ് അംഗം നാരായണൻ , സീനിയർ അസിസ്റ്റന്റ് ശശിധരൻ തുടങ്ങിയവർ സംസാരിച്ചു.എസ് ആർ ജി സെക്രട്ടറി പവിത്രൻ  സ്വാഗതവും
സ്റ്റാഫ് സെക്രട്ടറി സതീശൻ നന്ദിയും പറഞ്ഞു. ബി ആർ സി സ്പെഷ്യലിസ്റ്റ് അധ്യാപകരായ കെ.കെ.ശ്രുതി, കെ.സുമതി, ടി.പി.സരിത എന്നിവർ നേതൃത്വം നൽകി.

Leave a Reply