കൗമാര കലാമേളയായ കലാ ഉത്സവിന് ജി.എച്ച് എസ് കാഞ്ഞിരപ്പൊയിലിൽ തുടക്കമായി.

രാജപുരം : സമഗ്രശിക്ഷാ കേരള  ഹോസ്ദുർഗ് ബി ആർ സിതല മത്സരങ്ങൾക്ക് ജി എച്ച് എസ് കാഞ്ഞിരപ്പൊയിലിൽ തുടക്കമായി.  മടിക്കൈ പഞ്ചായത്ത് പ്രസിഡണ്ട്  എസ്.പ്രീത മേള ഉദ്ഘാടനം ചെയ്തു. സമഗ്രശിക്ഷാ പരിപാടികൾ ജനകീയമാക്കുന്നതിനുള്ള ബി ആർ സിയുടെ പരിശ്രമത്തെ പ്രസിഡണ്ട് അഭിനന്ദിച്ചു. സ്കൂൾ ഹെഡ്മാസ്റ്റർ വേണുഗോപാലൻ മുങ്ങത്ത് സ്വാഗതം പറഞ്ഞു. സംഘാടക സമിതി ചെയർമാൻ പി.ആർ ബാലകൃഷ്ണൻ അധ്യക്ഷത വഹിച്ചു. ബി ആർ സി ട്രെയിനർ വി.വി.സുബ്രഹ്മണ്യൻ പദ്ധതി വിശദീകരിച്ചു. വാർഡ് മെമ്പർമാരായ ശൈലജ, എൻ.ബാലകൃഷ്ണൻ ,  എസ്.എം.സി ചെയർമാൻ കുഞ്ഞിരാമൻ , എം പി ടി എ പ്രസിഡന്റ്‌ ശ്യാമ, സി.കെ.രമ്യ എന്നിവർ സംസാരിച്ചു പി.ടി.എ പ്രസിഡണ്ട് വിജേഷ് നന്ദി പറഞ്ഞു. 25 സ്കൂളുകളിൽ നിന്നായി നൂറോളം കുട്ടികൾ കലാ ഉത്സവിൽ പങ്കെടുക്കുത്തു. സെക്കന്ററി തലത്തിലെ കുട്ടികളുടെ കലാപരമായ കഴിവുകളെ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി ദേശീയ തലത്തിൽ സംഘടിപ്പിക്കുന്ന കലാമേളയാണ് കലാ ഉത്സവ് . സമൃദ്ധമായ ഇന്ത്യൻ സംസ്കാരത്തെ അറിയുന്നതിന് ഉതകുന്ന പത്തോളം മത്സര ഇനങ്ങളാണ് കലാ ഉത്സവിൽ ഉള്ളത്.

Leave a Reply