പരപ്പ ബ്ലോക്ക് പോഷകമേള കോടോം ബേളൂർ പഞ്ചായത്ത്തല ഉദ്ഘാടനം മൂപ്പിൽ അംഗനവാടിയിൽ നടന്നു.

രാജപുരം: ആസ്പിരേഷണൽ ബ്ലോക് പ്രോഗ്രം (എ ബിപി) പരപ്പ ബ്ലോക്ക് പോഷകമേള കോടോം ബേളൂർ പഞ്ചായത്ത് തലപരിപാടി മൂപ്പിൽ അംഗനവാടിയിൽ നടന്നു. പഞ്ചായത്ത് പ്രസിഡണ്ട് പി.ശ്രിജ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് കെ. ഭൂപേഷ് അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് വികസന കാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ രജനി കൃഷ്ണൻ, പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ പി.ഗോപാലകൃഷ്ണൻ, വാർഡ് മെമ്പർമാരായ നിഷ അനന്തൻ, അഡ്വ.പി.ഷിജ, പഞ്ചായത്ത് അസൂത്രണ സമതി അംഗം ടി.വി.ജയചന്ദ്രൻ, പി.ബാലചന്ദ്രൻ ആനപ്പെട്ടി, വാർഡ് കൺവിനർ അനീഷ്കുമാർ, സി.കുഞ്ഞിരാമൻ മൂപ്പിൽ, കൃഷ്ണൻ മൂപ്പിൽ, ഹസ്സൻ മൂപ്പിൽ എന്നിവർ സംസാരിച്ചു. വനിത ശിശു വികസന ഓഫിസർ സ്വാഗതം പറഞ്ഞു. വെള്ളരിക്കുണ്ട് മെഡിക്കൽ ഓഫിസർ ഷിനിൽ ക്യാമ്പിന് നേതൃത്വം നൽകി. കവിത കൃഷ്ണൻ ന്യൂട്രിഷൻ ക്ലാസെടുത്തു. ജെഎച്ച് ഐ രഞ്ജിത്ത് ആശാവർക്കർമാർ , വിവിധ വാർഡുകളിലെ അംഗനവാടി വർക്കർ രക്ഷിതാക്കൾ, കമ്മിറ്റി അംഗങ്ങൾ എന്നിവർ പങ്കെടുത്തു. മൂപ്പിൽ അംഗനവാടി വർക്കർ ടി.ടി.ബിന്ദു നന്ദി പറഞ്ഞു.  തുടർന്ന് വിവിധ അംഗനവാടികളിൽ നിന്ന് എത്തിച്ച പോഷകാഹാരങ്ങളുടെ പ്രദർശനം നടന്നു.

Leave a Reply