കൊട്ടോടി ചീമുള്ളടുക്കം ആയൂര്‍വ്വേദവിസിബി കം ബ്രിഡ്ജിന്റെയും പയ്യച്ചേരി വിസിബി കം ബ്രിഡ്ജിന്റെയും ഉദ്ഘാടനം ഇ.ചന്ദ്രശേഖരന്‍ എം എല്‍ എ നിര്‍വ്വഹിച്ചു

രാജപുരം: കാസർകോട് പാക്കേജിൽ ഉൾപ്പെടുത്തി 1.43 കോടി രൂപ ചിലവിൽ നിർമ്മിച്ച കൊട്ടോടി ചീമുള്ളടുക്കം ആയൂര്‍വ്വേദ വി സി ബി കം ബ്രിഡ്ജിന്റെയും, 83 ലക്ഷം രൂപ ചിലവിൽ നിർമ്മിച്ച പയ്യച്ചേരി വി സി ബി കം ബ്രിഡ്ജിന്റെയും ഉദ്ഘാടനം ഇ ചന്ദ്രശേഖരന്‍ എം എല്‍ എ നിര്‍വ്വഹിച്ചു. കള്ളാര്‍ പഞ്ചായത്ത് പ്രസിഡന്റ് രജിത കെ അധ്യക്ഷത വഹിച്ചു.
ചെറുകിട ജലസേജന വിഭാഗം എക്‌സിക്യൂട്ടിവ് എഞ്ചിനിയര്‍ ഇ. കെ. അര്‍ജുന്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം.എം.സൈമണ്‍, ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംങ് കമ്മിറ്റി ചെയര്‍മാന്‍ റീന തോമസ്സ്, പരപ്പ ബ്ലോക്ക് പഞ്ചായത്തംഗം സിനു കുര്യാക്കോസ്, കള്ളാര്‍ പഞ്ചായത്തംഗങ്ങളായ ബിന്ദു ഗംഗാധരന്‍, ലിറ്റി ജോസ്, വിവിധ രാഷ്ട്രിയ പ്രതിനിധികളായ ശ്രീകുമാര്‍, ബി.അബ്ദുള്ള, ബി.രത്‌നാകരന്‍ നമ്പ്യാര്‍, കെ.രതിഷ്, ജോസ് പുതുശ്ശേരി ക്കാലായില്‍ ഉപഭോക്ത്യ കമ്മിറ്റി കണ്‍വീനര്‍മാരായ സോജന്‍ , പി.രാധാകൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു.