കോടോം ബേളൂർ സങ്കൽപ് സപ്താഹ് : കാലിച്ചാനടുക്കം സ്കൂളിൽ നടന്നു.
രാജപുരം: ആസ്പിറേഷൻ ബ്ലോക്ക് പ്രോഗ്രാം സങ്കല്പ് സപ്താഹ് കോടോം ബേളൂർ പഞ്ചായത്ത് വിദ്യാഭ്യാസ പരിപാടി കോടോം ബേളൂർ പിഇസി യുടെ ആഭിമുഖ്യത്തിൽ കാലിച്ചാനടുക്കം ഗവൺമെന്റ് ഹൈസ്കൂളിൽ നടന്നു. പഞ്ചായത്ത് പ്രസിഡന്റ് പി.ശ്രീജ ഉദ്ഘാടനം നിർവഹിച്ചു. വൈസ് പ്രസിഡണ്ട് പി.ദാമോദരൻ മുഖ്യാതിഥിയായി. ബ്ലോക്ക് പഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ രജനി കൃഷ്ണൻ അധ്യക്ഷത വഹിച്ചു. പി.ഇ.സി സെക്രട്ടറി പി.ഗോപി പദ്ധതി വിശദീകരണം നടത്തി. പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷന്മാരായ എൻ.എസ്. ജയശ്രീ , പി.ഗോപാലകൃഷ്ണൻ, മെമ്പർമാരായ അഡ്വ.പി.ഷീജ, നിഷ അനന്തൻ, രാജീവൻ ചീരോൽ, പിടിഎ പ്രസിഡണ്ട് എ.വി.മധു, സീനിയർ അസിസ്റ്റന്റ് ബാബു മാസ്റ്റർ, സിആർസി കോർഡിനേറ്റർ കെ.ശാരിക എന്നിവർ സംസാരിച്ചു. എൽ.പി, യു.പി കുട്ടികൾക്കായി വളരുന്ന പെൺകുട്ടി പഠിക്കുന്ന പെൺകുട്ടി എന്ന വിഷയത്തിൽ പ്രസംഗ മത്സരവും ഹൈസ്കൂൾ വിഭാഗത്തിനായി ഡിജിറ്റൽ പെയിന്റിംഗ് മത്സരവും സംഘടിപ്പിച്ചു. യോഗത്തിൽ സ്കൂൾ ഹെഡ് മിസ്ട്രസ് ഷേർലി ജോർജ് സ്വാഗതവും സ്റ്റാഫ് സെക്രട്ടറി വി.കെ.ഭാസ്കരൻ നന്ദിയും പറഞ്ഞു. സമാപനയോഗത്തിൽ എല്ലാ കുട്ടികൾക്കും സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു.