രാജപുരം: സ്കൗട്ട് ആന്റ് ഗൈഡ് സംസ്ഥാന അസോസിയേഷൻ സ്കൗട്ട് മാസ്റ്റർ മാർക്കുളള വിശിഷ്ട സേവനത്തിനുള്ള ബാർ ടു മെഡൽ ഓഫ് മെരിറ്റ് അവാർഡിന് കാലിച്ചാനടുക്കം ഗവൺമെന്റ് ഹൈസ്ക്കൂളിലെ വി.കെ ഭാസ്കരൻ അർഹനായി.
1996 ൽ സ്കൗട്ട് അധ്യാപക പരിശീലനം പൂർത്തിയാക്കിയത്. ഇപ്പോൾ ദേശീയ പരിശീലനമായ അഡൾട്ട് ലീഡർ ട്രെയിനർ ആണ് . സംസ്ഥാനത്തെ മികച്ച സ്കൗട്ട് മാസ്റ്റർക്കുള്ള ചാണ്ടപ്പിള്ള കുര്യാക്കോസ് അവാർഡ്,, മെഡൽ ഓഫ് മെരിറ്റ് അവാർഡ് എന്നിവ നേടിയിട്ടുണ്ട്. കാലിച്ചാനടുക്കം ഗവൺമെന്റ് ഹൈസ്കൂളിൽ സ്കൗട്ട് അധ്യാപകനായിട്ട് ഇരുപത്തഞ്ച് വർഷമായി. കാഞ്ഞങ്ങാട് വിദ്യാഭ്യാസ ജില്ലയിലെ സ്കൗട്ട് വിഭാഗം ജില്ല ഓർഗനൈസിങ്ങ് കമ്മീഷനർ ആണ് .
ജില്ലയിലെ മികച്ച കർഷക അധ്യാപക അവാർഡ് നേടിയിട്ടുണ്ട്. മാവുങ്കാൽ സ്വദേശിയാണ്.