രാജപുരം: സമസ്ത 100 ആം വാർഷിക പ്രഖ്യാപന സമ്മേളനത്തിന്റെ ഭാഗമായി എസ് വൈഎസ് പൂടുംങ്കല്ല് താലൂക്ക് ആശുപത്രിയിൽ രോഗികൾക്കും, കൂട്ടിരിപ്പ്കാർക്കും,ആശുപത്രി ജീവനക്കാർക്കും സ്നേഹ വിരുന്നായി ഉച്ചഭക്ഷണം നൽകി .കള്ളാർ പഞ്ചായത്ത് പ്രസിഡന്റ് ടി.കെ.നാരായണൻ ഉദ്ഘാടനം ചെയ്തു. ഷിഹാബുദീൻ അഹ്സനി സ്വാഗതം പറഞ്ഞു. മെഡിക്കൽ ഓഫീസർ ഡോ.സി.സുകു, എച്ച്എംസ മെമ്പർ എ.കെ.രാജേന്ദ്രൻ, പ്രസ്സ് ഫോറം പ്രസിഡന്റ് ജി.ശിവദാസ്, വാർഡ് മെമ്പർ കെ.ഗോപി, പൊതു പ്രവർത്തകൻ ബി.അബ്ദുല്ല കൊട്ടോടി, എന്നിവർ സംസാരിച്ചു. എസ്. വൈഎസ് സ്വാന്തനം സെക്രട്ടറി സുബൈർ പടന്നക്കാട് നന്ദി പറഞ്ഞു. സോൺ കമ്മിറ്റി സെക്രട്ടറി മഹമൂദ് അംജദി പുഞ്ചാവി അധ്യക്ഷത വഹിച്ചു. കെ.അബ്ദുല്ല ഹാജി, നൗഷാദ് ചുള്ളിക്കര, അസ് അദ് നഈമി എന്നിവർ നേതൃത്വം നൽകി.