സൈക്കോ സോഷ്യൽ സ്കൂൾ കൗൺസിലേഴ്‌സിന്റെ ചൂട്ട് നാടകം രാജപുരം സെന്റ് പയസ് കോളേജിൽ അരങ്ങേറി.

രാജപുരം: ഐസിഡിഎസ് പരപ്പ അഡിഷണലിന്റെ ആഭിമുഖ്യത്തിൽ
സൈക്കോ സോഷ്യൽ സ്കൂൾ കൗൺസിലേഴ്‌സിന്റെ ചൂട്ട് നാടകം രാജപുരം സെന്റ് പയസ് കോളേജിൽ അരങ്ങേറി. സെന്റ് പയസ് ടെൻസ് കോളേജ് പ്രിൻസിപ്പാൾ ഡോ.എം.ഡി. ദേവസ്യ, എൻ.എസ്.എസ് കോഡിനേറ്റർ ഇ.പാർവതി എന്നിവർ സംസാരിച്ചു.
പെൺകുട്ടികളെ സംരക്ഷിക്കുക നല്ല വിദ്യാഭ്യാസം നൽകുക, സമൂഹത്തിന്റെ ഉന്നതിയിലേക്ക് അവരെ വളർത്താൻ പ്രാപ്തരാക്കുക എന്നീ ലക്ഷ്യങ്ങൾ മുൻനിർത്തി തുടങ്ങിവെച്ച പദ്ധതിയാണ് ബേട്ടി ബച്ചാവോ ബേട്ടി പഠാവോ.
ആനുകാലിക പ്രശ്നങ്ങളെ മുൻനിർത്തിക്കൊണ്ടും, കാണികൾക്ക് ഹരം പകർന്നുകൊണ്ടും ചൂട്ട് തെരുവ് നാടകം ജനഹൃദയങ്ങളിൽ ഇടം നേടി.
ഐസിഡിഎസ് പരപ്പ അഡിഷനലിന്റെ പരിധിയിലുള്ള പനത്തടി പഞ്ചായത്തിലെ കോളിച്ചാലിലും ചൂട്ട് നാടകം അരങ്ങേറി
പരിപാടിയിൽ ഐസിഡിഎസ് സൂപ്പർവൈസർ പി.പ്രജി സ്വാഗതം പറഞ്ഞു. പനത്തടി പഞ്ചായത്ത് പ്രസിഡന്റ് പ്രസന്ന പ്രസാദ് ഉദ്ഘാടനം ചെയ്തു. പനത്തടി പഞ്ചായത്ത് വൈസ് പ്രസിഡണ്ട് പി.എം കുര്യാക്കോസ് അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മറ്റി ചെയർപേഴ്സൺ എം.പത്മകുമാരി, അംഗൻവാടി പ്രവർത്തക ഭാരതി എന്നിവർ സംസാരിച്ചു.

Leave a Reply