നാടകത്തിൽ അഭിനയ മികവുമായി കോടോംബേളൂർ പഞ്ചായത്ത് പ്രസിഡൻ്റ്.

രാജപുരം: കോടോംബേളൂർ പഞ്ചായത്തിന്റെ കോടോത്ത് നാടക- കലാ അക്കാഡമിയുടെ മൂന്നു ദിവസം നീണ്ടു നിന്ന നാടക പഠനകളരിയോട് അനുബന്ധിച്ച് കോടോത്ത് റെയിൻബോ യൂത്ത് സർക്കിൾ അവതരിപ്പിച്ച മരണാനന്തരം എന്ന നാടകത്തിൽ തകർത്തഭിനയിച്ച് കോടോംബേളൂർ പഞ്ചായത്ത് പ്രസിഡന്റ് പി ശ്രീജ. ഇലക്ഷൻ പ്രോട്ടോക്കോൾ തുടരുന്ന സാഹചര്യത്തിൽ പ്രസിഡന്റ് എന്ന ഔദ്യോഗിക കൃത്യ നിർവ്വഹണത്തിന് ചെറിയ ആശ്വാസം കിട്ടിയ സാഹചര്യത്തിലാണ് ശ്രീജ തന്റെ സർഗ്ഗവാസന ക്ലബ് പ്രവർത്തകർക്കൊപ്പം പുറത്തെടുത്തത്. തന്റെ വാർഡിന്റെ വികസന കാര്യങ്ങളിൽ ഒപ്പം നിന്ന് പ്രവർത്തിക്കുന്ന വാർഡ് വികസനസമിതി കൺവീനർ ടി.കെ.നാരായണൻ, അയൽസഭ കൺവീനർ പി.രമേശൻ, രാഗേഷ് ചന്ദ്രൻ , കെ. ആർ.അക്ഷയ് ,പ്രസാദ്’, കെ.ആർ.ആനന്ദ്, തങ്കമണി ശശി , ഷൈനി സത്യൻ, ആരുഷി, ആറ് വയസ്സുകാരി ശ്രീമിഴി സത്യരാജ് എന്നിവരും നാടകത്തിൽ മികവുറ്റ അഭിനയം കാഴ്ചവെച്ചു.

Leave a Reply