രാജപുരം: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കോളിച്ചാൽ യൂണിറ്റ് വാർഷിക ജനറൽ ബോഡിയും ഭാരവാഹികളുടെ തെരഞ്ഞെടുപ്പും നടന്നു. കോളിച്ചാൽ ലയൺസ് ക്ലബ്ബ് ഹാളിൽ നടന്ന ചടങ്ങ് ജില്ലാ പ്രസിഡണ്ട് കെ.അഹമ്മദ് ഷെരീഫ് ഉദ്ഘാടനം ചെയ്തു .യൂണിറ്റ് പ്രസിഡണ്ട് ജോസ് മോൻ തോപ്പുകാലായിൽ അധ്യക്ഷത വഹിച്ചു ജില്ലാ ജനറൽ സെക്രട്ടറി കെ.ജെ.സജി മുഖ്യ പ്രഭാഷണം നടത്തി . മേഖല കൺവീനർ കെ.അഷറഫ്, മർച്ചൻ്റ്സ് യൂത്ത് വിംഗ് പ്രസിഡണ്ട് ജസ്റ്റിൻ തങ്കച്ചൻ, വനിതാ പ്രസിഡണ്ട് ദിവ്യ അനീഷ് , കെ.പി.അനിൽ കുമാർ, സി.കെ.കുഞ്ഞിരാമൻ എന്നിവർ പ്രസംഗിച്ചു.
ഭാരവാഹികൾ : അനീഷ് വട്ടക്കാട്ട് (പ്രസിഡണ്ട്), ജസ്റ്റിൻ തങ്കച്ചൻ (സെക്രട്ടറി), സെബാൻ കാരക്കുന്നേൽ (ട്രഷറർ). ടി.വി.ജോസ്മോൻ, (ജില്ലാകൗൺസിൽ അംഗം).